പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് സര്‍ക്കാരിന്റെ മന്ത്രിമാര്‍ അധിക്ഷേപം നടത്തിയതിന് പിന്നാലെ ഇന്ത്യ ഒന്നടങ്കമാണ് പ്രതിഷേധം ഉയര്‍ത്തുകയാണ്. വിനോദ സഞ്ചാരത്തിനായി മാലിദ്വീപ് തിരഞ്ഞെടുത്ത ഒരു വലിയ സംഖ്യ വരുന്ന ഇന്ത്യക്കാരാണ് യാത്ര വേണ്ടെന്ന് വെച്ചിരിക്കുന്നത്. അതിനിടെ ബോയിക്കോട്ട് മാലിദ്വീപ് എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

കൂടാതെ അമിതാബ് ബച്ചൻ, സല്‍മാൻ ഖാൻ, അക്ഷയ് കുമാര്‍, സച്ചിൻ ടെൻഡുല്‍ക്കര്‍, ജാൻവി കപൂര്‍ തുടങ്ങിയ നിരവധി സെലിബ്രേറ്റികളാണ് മാലിദ്വീപില്‍ നിന്നും പ്രധാനമന്ത്രി നേരിട്ട അധിക്ഷേപത്തിനെതിരെ പ്രതികരണവുമായി എത്തിയത്. ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാര്‍ തുടങ്ങിയ ഇന്ത്യൻ ദ്വീപുകളിലേക്ക് തങ്ങളുടെ അവധി ആഘോഷങ്ങള്‍ മാറ്റണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഇതൊന്നും അറിയാതെ മാലിദ്വീപില്‍ തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് ബോളിവുഡ് താരം ബിപാഷ ബസു. നടി തന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പിന്നാലെ നടി നേരിട്ടതോ കനത്ത വിമര്‍ശങ്ങളും ട്രോളുകളും. ദേശദ്രോഹി എന്നാണ് നടിയെ പലരും വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമ മേഖല മാലിദ്വീപിനെ ഒഴിവാക്കുമ്ബോള്‍ നിങ്ങള്‍ ആ രാജ്യത്തിന് കൂടുതല്‍ പ്രചാരണം നല്‍കുന്നു. നിങ്ങള്‍ അധിക്ഷേപിച്ചിരിക്കുന്നത് രാജ്യത്തെയാണ് നിങ്ങള്‍ ഒരു ദേശദ്രോഹി ആണെന്നുള്ള കമന്റുകളായിരുന്നു ബിപാഷയുടെ പോസ്റ്റിന് താഴെ വന്നത്.

തന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് കുടുംബത്തോടൊപ്പം ബിപാഷ ബസു മാലിദ്വിപില്‍ എത്തിയിരിക്കുന്നത്. ട്രോളുകളും വിമര്‍ശനങ്ങളും വന്നപ്പോള്‍ നടി തന്റെ കമന്റ് ബോക്സ് മ്യൂട്ട് ചെയ്യുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക