അയോധ്യയുടെ നിരത്തുകളില്‍ ഇന്ന് മുതല്‍ ഇലക്‌ട്രിക് ബസുകള്‍ ഓടിത്തുടങ്ങും. ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായാണ് അയോധ്യയിലുടനീളം ഇലക്‌ട്രിക് ബസുകള്‍ സര്‍വീസ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ ക്ഷേത്ര നഗരങ്ങളായ ധര്‍മ്മപഥത്തിലും, രാമപാതയിലുമാണ് ഇലക്‌ട്രിക് ബസുകളുടെ സര്‍വീസ് ഉണ്ടായിരിക്കുക.

ഈ മാസം 15 മുതല്‍ നൂറോളം ഇലക്‌ട്രിക് ബസുകള്‍ നിരത്തുകളില്‍ എത്തിക്കാനാണ് യുപി സര്‍ക്കാറിന്റെ തീരുമാനം. ഇത് അയോധ്യയിലെത്തുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമാകും. രാമജന്മഭൂമി, അയോധ്യയിലെ വിവിധ ക്ഷേത്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും യാത്രാ സൗകര്യങ്ങള്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്‌ട്രിക് ബസുകള്‍ സര്‍വീസ് നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ഇലക്‌ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുമെന്ന് യുപി സര്‍ക്കാര്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്. കൂടാതെ, പൊതുഗതാഗതം ഉപയോഗിക്കാത്തവര്‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിനായി വിപുലമായ പാര്‍ക്കിംഗ് ഗ്രൗണ്ട് വികസിപ്പിക്കാനും തീരുമാനമായിട്ടുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക