ഡിസിസി അധ്യക്ഷനും, എംപിയും, എംഎൽഎമാരും അടക്കം ഇന്നലെ പാലാരിവട്ടം സ്റ്റേഷൻ വളഞ്ഞത് പുലർച്ചെ രണ്ടു മണിവരെ; സമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവർത്തകർ മജിസ്ട്രേറ്റിനു മുന്നിൽ നിന്ന് ജാമ്യം നേടി തിരികെയെത്തിയതോടെ; ഇന്ന് നവകേരള സദസിന്റെ അന്ത്യ കൂദാശ നടത്തുമെന്ന് മുഹമ്മദ് ഷിയാസ്: ഇന്നലെ എറണാകുളം സാക്ഷ്യം വഹിച്ചത് പ്രവർത്തകരെ പോലീസിന് വിട്ടുകൊടുക്കാത്ത കോൺഗ്രസിന്റെ സമരവീര്യത്തിന് – വിശദാംശങ്ങളും വീഡിയോകളും വാർത്തയോടൊപ്പം.
കൊച്ചി: മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജാമ്യം ലഭിക്കുമ്ബോള്‍ നവകേരള സദസിനെതിരെ സമാപന ദിവസമായ ഇന്ന് പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ്. എറണാകുളം ജില്ലാ കോടതി മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച പ്രവര്‍ത്തകരെ മധുരം നല്‍കിയാണ് നേതാക്കള്‍ സ്വീകരിച്ചത്. പിണറായിയുടെ പൊലീസിന്റെ മുഖത്തേറ്റ അടിയെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. സര്‍ക്കാരിന്റെ ഇടപെടലിലാണ് കരിങ്കൊടി പ്രതിഷേധക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതെന്നാണ് ആരോപണം.
സാധാരണ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് സ്റ്റേഷൻ ജാമ്യം നല്‍കും. എന്നാല്‍ ഇത് ഇവിടെ ഉണ്ടായില്ല. ജാമ്യം ലഭിച്ച ആറ് പ്രവര്‍ത്തകരും നാളെ കോടതിയില്‍ ഹാജരാകണം. പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതോടെ നേതാക്കള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിലെ മണിക്കൂറുകള്‍ നീണ്ടുനിന്ന സമരം അവസാനിപ്പിച്ചു. ഏഴ് മണിക്കൂര്‍ നീണ്ട പൊലീസ് സ്റ്റേഷൻ ഉപരോധത്തിന് ശേഷമാണ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചത്.
പുലര്‍ച്ചെ രണ്ടു മണിയോടടുത്താണ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചത്. പ്രതിഷേധം കനത്തതോടെ അറസ്റ്റിലായവരെ വൈദ്യപരിശോധനയ്ക്കു ശേഷം പൊലീസ് മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു. നവകേരള സദസിന്റെ മാറ്റി വച്ച പരിപാടികള്‍ എറണാകുളത്ത് നടക്കുകയാണ്. ഇതിനിടെയാണ് പ്രതിഷേധമുണ്ടായത്.
മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി പാലാരിവട്ടം പൊലീസ് സ്റ്റേഷനു മുന്നിലുണ്ടായത് കോണ്‍ഗ്രസിന്റെ സമാനതകളില്ലാത്ത പ്രതിഷേധമാണ്. എംപി., എംഎല്‍എ.മാര്‍, ഡി.സി.സി. പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പാലാരിവട്ടത്ത്് രാത്രിയില്‍ പ്രവര്‍ത്തകര്‍ റോഡില്‍ കിടന്ന് ഉപരോധിച്ചു. ജാമ്യം നല്‍കിയ പ്രവര്‍ത്തകരെ സിപിഎം. പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി വീണ്ടും അറസ്റ്റ് ചെയ്തെന്നാണ് ആക്ഷേപം. പൊലീസ് ഉന്നതരും ഇടപെട്ടുവെന്ന് സൂചനയുണ്ട്. കോടതി ജാമ്യം അനുവദിച്ചതോടെ അവസാനിച്ച പ്രതിഷേധം ഇന്നും തുടരും.