ക്രിസ്മസ് പുതുവത്സരാഘോഷങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലറ്റുകളില്‍ റിക്കാര്‍ഡ് വില്‍പ്പന. 543.13 കോടിയുടെ മദ്യമാണ് ഇത്തവണ മലയാളികള്‍ അകത്താക്കിയത്. മുൻ വര്‍ഷത്തേക്കാള്‍ 27 കോടിയുടെ അധിക വില്‍പ്പനയാണ് ഈ സീസണിലുണ്ടായത്.

1.02 കോടിയുടെ മദ്യം വിറ്റ് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലറ്റാണ് മുന്നില്‍. എറണാകുളം രവിപുരത്ത് 77.06 ലക്ഷം, ഇരിങ്ങാലക്കുടയില്‍ 76.06 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രിസ്മസിനോടനുബന്ധിച്ചുള്ള മൂന്നു ദിവസം മാത്രം 230.47 കോടിയുടെ മദ്യം ബെവ്കോ വിറ്റു. പുതുവത്സര തലേന്ന് 94.54 കോടി യുടെയും ക്രിസ്മസ് തലേന്ന് 70.73 കോടി രൂപയുടെ മദ്യവുമാണ് സംസ്ഥാനത്തെന്പാടുമായി വിറ്റഴിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക