ആലപ്പുഴ: എന്‍ സിപി വനിതാ നേതാവിനെ മര്‍ദിച്ചതിന് തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കേസ്. എന്‍സിപി മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആലിസ് ജോസിയെ മര്‍ദിച്ച സംഭവത്തിലാണ് കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് എംഎല്‍എക്കെതിരെ കേസെടുത്തത്.

ജില്ലാ കമ്മിറ്റി ഓഫീസില്‍വെച്ച്‌ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് കേസ്. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാര്, വൈസ് പ്രസിഡന്റ് ജോബിന് പെരുമാള്‍, സംസ്ഥാന നിര്‍വാഹക സമിതിഅംഗങ്ങളായ റഷീദ്, രഘുനാഥന് നായര്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘം ചേര്‍ന്ന് മര്‍ദിക്കല്‍, അസഭ്യം വിളിക്കല്‍, പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 23ന് എന്‍സിപിയുടെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ ഓഫിസിന് മുന്നില്‍ വച്ച്‌ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ആലിസ് ജോസഫിനെ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ആലിസ് ജോസഫ് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക