നിക്ഷേപകര്‍ക്ക് അവരുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണാൻ കഴിയുന്ന ഒരു വെബ്‌സൈറ്റാണ് ഉദ്ഗം പോര്‍ട്ടല്‍. റിസര്‍വ് ബാങ്ക് ഇൻഫര്‍മേഷൻ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് (റെബിറ്റ്), ഇന്ത്യൻ ഫിനാൻഷ്യല്‍ ടെക്‌നോളജി & അലൈഡ് സര്‍വീസസ് (IFTAS), എന്നിവയുടെ സഹകരണത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം.

അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത് 42,270 കോടി രൂപയാണെന്നാണ് കണക്ക്. 36,185 കോടി രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ പൊതുമേഖലാ ബാങ്കുകളിലും 6,087 കോടി രൂപ സ്വകാര്യമേഖലാ ബാങ്കുകളിലും ഉണ്ട്. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപത്തിന്റെ വിവരങ്ങള്‍ എങ്ങനെ കണ്ടെത്തും? വിശദാംശങ്ങൾ ചുവടെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എങ്ങനെ ലഭിക്കും?

ഒരു നിക്ഷേപം എങ്ങനെയാണ് ക്ലെയിം ചെയ്യപ്പെടാത്തത് എന്ന് ആദ്യം മനസ്സിലാക്കണം. 10 വര്‍ഷമായി പ്രവര്‍ത്തിപ്പിക്കാത്ത ഏതെങ്കിലും സേവിംഗ്‌സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടിലെ ബാലൻസ്, അല്ലെങ്കില്‍ 10 വര്‍ഷത്തിലേറെയായി മെച്യൂരിറ്റി തീയതി കടന്ന സ്ഥിരനിക്ഷേപങ്ങള്‍ ആണ് അവകാശികളില്ലാത്ത നിക്ഷേപമായി കണക്കാക്കുന്നത്. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപത്തിന്റെ വിവരങ്ങള്‍ നിക്ഷേപകര്‍ക്ക് ആര്‍ബിഐയുടെ ഉദ്‌ഗം (അണ്‍ക്ലെയിംഡ് ഡെപ്പോസിറ്റ്‌സ് ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫര്‍മേഷൻ) പോര്‍ട്ടലില്‍ തിരയാവുന്നതാണ്. https://udgam.rbi.org.in/unclaimed-deposits/#/login

1. ആദ്യം വെബ്സൈറ്റില്‍ ലോഗിൻ ചെയ്യണം.മൊബൈല്‍ നമ്ബര്‍, പേരിന്റെ ആദ്യഭാഗം, അവസാന നാമം, പാസ്വേഡ്, ക്യാപ്ച തുടങ്ങിയ നിക്ഷേപകന്റെ വിശദാംശങ്ങള്‍ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യുക.

2. രജിസ്ട്രേഷൻ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, മുകളില്‍ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ ഉപയോഗിച്ച്‌ ലോഗിൻ ചെയ്യാനും 30 ബാങ്കുകളിളെ ക്ലെയിം ചെയ്യാത്ത നിക്ഷേപ വിവരങ്ങള്‍ അറിയാനും സാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക