നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട സമ്ബാദ്യമാണ് ആരോഗ്യം. അത് കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ നമ്മുടെ ആരോഗ്യത്തെക്കുറിച്ചു പല സൂചനകളും നല്‍കും. മാറി മറിയുന്ന ജീവിത സാഹചര്യങ്ങള്‍,ജോലിത്തിരക്കുകള്‍ എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കാറുണ്ട്. പലരും പലതരം ജോലികളില്‍ വ്യാപൃതരായിരിക്കുന്നവര്‍ ആയിരിക്കും. ചിലര്‍ മണിക്കൂറോളം ഇരുന്നു ജോലി ചെയ്യുന്നവര്‍, മറ്റു ചിലര്‍ കൂടുതല്‍ സമയം കമ്ബ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കി ജോലി ചെയ്യുന്നവര്‍ അങ്ങനെ പലതും.

ഒറ്റനോട്ടത്തില്‍ നമുക്ക് യാതൊരു വ്യത്യാസവും തോന്നില്ല. പക്ഷെ പലപ്പോഴും നമ്മുടെ ജോലിത്തിരക്കും ജീവിതശൈലിയും കുറേശ്ശ നമ്മുടെ ആരോഗ്യത്തെ ബാധിക്കുകയാണ്. എന്നാല്‍ നമ്മുടെ നഖം, കണ്ണുകള്‍, ചര്‍മ്മം എന്നിവയെല്ലാം ഓരോ മുന്നറിയിപ്പുകള്‍ നമുക്ക് നല്‍കാറുണ്ട്. നമ്മുടെ ചുണ്ടുകള്‍ക്കും ആരോഗ്യത്തെക്കുറിച്ചു ചിലതൊക്കെ പറയാനുണ്ട്. അവ നിസ്സാരമാക്കി കളയരുത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരോഗ്യത്തെക്കുറിച്ചു ചുണ്ടുകള്‍ക്ക് പറയാനുള്ളത്: ചുണ്ടുകള്‍ നമ്മുടെ ശരീരത്തിന്റെയും സൗന്ദര്യത്തിന്റെയുമെല്ലാം പ്രധാന ഭാഗമാണ്. ആരോഗ്യമുള്ള ചുണ്ടുകള്‍ക്ക് പ്രകൃതിദത്തമായ നിറവും മൃദുലതയും ഉണ്ടാകും. അവ കൂടുതല്‍ ജലാംശമുള്ളതായും കാണപ്പെടും. ഓരോ വ്യക്തിയുടെയും ചുണ്ടിന്റെ സ്വാഭാവിക നിറത്തില്‍ വ്യത്യാസം ഉണ്ടാകും. സാധാരണയായി പിങ്ക് നിറമാണ് കൂടുതലായി കാണപ്പെടുന്നത്. ചുണ്ടുകളുടെ നിറവ്യത്യാസവും ആരോഗ്യവും തമ്മിലുള്ള ബന്ധം എങ്ങനെയെന്ന് നോക്കാം.

വിളറിയ ചുണ്ടുകള്‍: വിളറി നീലനിറം പോലുള്ള ചുണ്ടുകള്‍ അനാരോഗ്യത്തെ കാണിക്കുന്നു. അനീമിയ അഥവാ രക്തക്കുറവ് , ശ്വസന പ്രശനങ്ങള്‍ എന്നിവ ഉള്ളവര്‍ക്ക് വിളറിയ ചുണ്ടുകള്‍ കാണുന്നു. രക്തത്തില്‍ ഓക്സിജന്റെ കുറവാണ് പ്രധാനമായും വിളറിയ നീല നിറമുള്ള ചുണ്ടുകള്‍ കാണിക്കുന്നത്.

വരണ്ട ചുണ്ടുകള്‍: തണുത്ത കാലാവസ്ഥയില്‍ നമ്മുടെ ചുണ്ടുകള്‍ വരളാറുണ്ട്. കാലാവസ്ഥ വ്യതിയാനം ഒഴിച്ചാല്‍ ചുണ്ടുകള്‍ വരളുന്നതിന്റെ പ്രധാന കാരണങ്ങള്‍ ശരീരത്തിലെ ജലാംശത്തിന്റെ അഭാവവും വിറ്റാമിനുകളുടെ അഭാവവുമാണ്. സ്ഥിരമായി വരണ്ട ചുണ്ടുകളാണ് എങ്കില്‍ പോഷകങ്ങളുടെ കുറവാണ് സൂചിപ്പിക്കുന്നത്.

വീര്‍ത്ത ചുണ്ടുകള്‍: അലര്‍ജി, അണുബാധ, ആഞ്ജിയോഎഡീമ പോലുള്ള രോഗാവസ്ഥകളാണ് സാധാരണ തടിച്ച ചുണ്ടുകള്‍ക്ക് കാരണം. ഇവ വിദഗ്ദ്ധ പരിശോധന ആവശ്യമുള്ളവയാണ്.

ചുണ്ടിലെ പുണ്ണുകള്‍: ചുണ്ടില്‍ വരുന്ന പുണ്ണുകള്‍ അണുബാധയെ സൂചിപ്പിക്കുന്നവയാണ്.

ചുണ്ടിന് ഇരുവശവും വിള്ളല്‍: ചുണ്ടിന്റെ അറ്റത്തായി വായുടെ ഭാഗത്തുണ്ടാകുന്ന വിള്ളല്‍ വിറ്റാമിൻ ബി അല്ലെങ്കില്‍ ഇരുമ്ബിന്റെ കുറവ് മൂലം ആയിരിക്കും. അല്ലെങ്കില്‍ ഫംഗല്‍ അണുബാധ കാരണവും വായുടെ ഇരുവശത്തും വിള്ളല്‍ ഉണ്ടാകാം.

അസാധാരണമായ നിറവ്യത്യാസം: അസാധാരണമായ നിറവ്യത്യാസം അല്ലെങ്കില്‍ കറുത്ത പാടുകള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയോ ,വിറ്റാമിനുകളുടെ കുറവോ അല്ലെങ്കില്‍ മരുന്നുകളോടുള്ള പ്രതിപ്രവര്‍ത്തനമോ ആയിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക