നിത്യജീവിക്കാത്തതില്‍ നിന്ന് മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ആഹാര പദാര്‍ത്ഥമാണ് ബ്രെഡ്. മൈദ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ബ്രെഡുകള്‍ ഹോസ്പിറ്റലിലെ രോഗികള്‍ മുതൽ സ്‌കൂള്‍ കുട്ടികള്‍ വരെ ആസ്വദിച്ചു കഴിക്കാറുണ്ട്. എന്നാല്‍ വൈറ്റ് ബ്രെഡ് അപകടകാരിയാണ് എന്ന പഠനങ്ങള്‍ പുറത്തു വന്നപ്പോള്‍ വിപണിയില്‍ ബ്രൗണ്‍ ബ്രെഡുകളുടെ വരവ് കൂടുകയും അത് ആരോഗ്യകരമാണെന്ന് പലരും വിലയിരുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബ്രൗണ്‍ ബ്രെഡ്ഡുകളിലെ അപകടം തുറന്നു കാട്ടുകയാണ് ഫുഡ് ഫാര്‍മര്‍ എന്ന ട്വിറ്റര്‍ ഉപയോക്താവായ രേവന്ത് ഹിമത്‌സിങ്ക.

മുൻപ് ബോണ്‍വിറ്റയിലെ മായങ്ങള്‍ തുറന്നു കാണിച്ച്‌ രംഗത്തെത്തിയ വ്യക്തിയായിരുന്നു രേവന്ത് ഹിമത്‌സിങ്ക. അന്ന് സിങ്കയുടെ കണ്ടെത്തലിനെ തുടര്‍ന്ന് ബോണ്‍വിറ്റ കേസില്‍ ഉല്‍പ്പന്നത്തിലെ എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗും ലേബലുകളും പരസ്യങ്ങളും പിൻവലിക്കാൻ ബോണ്‍വിറ്റ നിര്‍മ്മാണ കമ്ബനിയോട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉള്‍പ്പടെ ആവശ്യപ്പെട്ടിരുന്നു. ബ്രൗണ്‍ ബ്രെഡിനെതിരെയും രേവന്ത് ഹിമത്‌സിങ്ക രംഗത്തെത്തിയതോടെ അതിലെ മായങ്ങളെ കുറിച്ചാണ് പലരും ചർച്ച ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഇന്ത്യയിലെ റൊട്ടികള്‍ രസകരമാണ്, ഇന്ത്യയില്‍ രണ്ട് തരം റൊട്ടി ഉണ്ട്. പരസ്യമായി അനാരോഗ്യകരമായ ഒന്ന് (വെളുത്ത റൊട്ടി), രണ്ടാമത്തെ തരം ആരോഗ്യകരമാണെന്ന് നടിക്കുന്ന ബ്രൗണ്‍ നിറത്തിലുള്ള ഗോതമ്ബ് റൊട്ടി (മള്‍ട്ടിഗ്രെയിൻ)’ രേവന്ത് ഹിമത്‌സിങ്ക പറയുന്നു.‘കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് വരെ, ഇന്ത്യയില്‍ ബ്രെഡ് അത്ര സ്വീകാര്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ബ്രെഡ് പ്രഭാത ഭക്ഷണമായും കുട്ടികള്‍ക്ക് സ്കൂളിലേക്ക് കൊടുത്തുവിടുന്നതിനായും ലഘുഭക്ഷണമുണ്ടാക്കാനും ഉപയോഗിക്കുന്നു. ഒരു ദിവസം 2 കഷ്ണം ബ്രെഡ് കഴിക്കുണ്ടെങ്കില്‍ ഒരു വര്‍ഷത്തില്‍ നിങ്ങള്‍ക്ക് 700 ലധികം കഷ്ണം ബ്രെഡ് കഴിക്കേണ്ടി വരുന്നുണ്ട്. അങ്ങനെ വരുമ്ബോള്‍ ശരിയായ ഉത്പന്നം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്’, രേവന്ത് ഹിമത്‌സിങ്ക ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ ലഭ്യമാകുന്ന ബ്രൗണ്‍ ബ്രെഡില്‍ മുഴുവൻ ഗോതമ്ബ് ഉപയോഗിക്കുന്നതിനു പകരം തവിട്ടുനിറമാക്കാൻ കാരമല്‍ നിറം ഉപയോഗിച്ചാണ് നിറം നല്‍കുന്നതെന്ന് വ്യക്തമാക്കുന്ന സിങ്ക, കൊക്ക കോളയിലും ബോണ്‍വിറ്റയിലും ഉപയോഗിക്കുന്നതിന് സമാനമായ കളറിംഗ് ആണ് ഇതെന്നും വെളിപ്പെടുത്തുന്നു. ‘ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫുഡ് കളറുകളില്‍ ഒന്നാണ് കാരമല്‍. ന്യൂട്രിഷൻ ഫാക്ടസ് അനുസരിച്ച്‌, ഇത് ചേര്‍ക്കുക വഴി മെത്തിലിമിഡാസോള്‍ എന്ന സംയുക്തം ഉത്പാദിപ്പിക്കാൻ കഴിയും, ഇത് അര്‍ബുദത്തിന് കാരണമാകുന്ന പദാര്ഥത്തില്‍ ഉള്‍പ്പെടുന്നതാണ്.

എഫ് എസ് എസ് ഐ നിയമം പറയുന്നതനുസരിച്ച്‌, ഉല്‍പ്പന്നത്തില്‍ ഉപയോഗിക്കുന്ന ചേരുവകളുടെ പേര് അവയുടെ ഘടന, ഭാരം അല്ലെങ്കില്‍ അളവ് എന്നിവ പട്ടികപ്പെടുത്തിയിരിക്കണം. ഇന്ത്യയിലെ ഒട്ടുമിക്ക ബ്രൗണ്‍ ബ്രെഡുകളിലെയും ആദ്യത്തെ ചേരുവയായി പട്ടികപ്പെടുത്തിയിരിക്കുന്ന മൈദ (ശുദ്ധീകരിച്ച ഗോതമ്ബ് മാവ്) പ്രധാന ഘടകമായി ഉണ്ട്. ഇത് ആരോഗ്യത്തെ തകര്‍ത്തു കളയും. എഫ് എസ് എസ എ ഐ നിയമം പറയുന്നതനുസരിച്ച്‌, ഉത്പന്നത്തില്‍ ഉപയോഗിക്കുന്ന ചേരുവകളുടെ പേര് അവയുടെ ഘടന, ഭാരം അല്ലെങ്കില്‍ അളവ് എന്നിവ പട്ടികപ്പെടുത്തിയിരിക്കണം’, ഹിമത്‌സിങ്ക വ്യക്തമാകുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക