കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചതിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ കേരളത്തിന് താത്കാലിക ആശ്വാസം. കിഫ്ബിയും സാമൂഹിക സുരക്ഷാ കമ്ബനിയും ചേര്‍ന്നെടുത്ത 3140 കോടി രൂപയുടെ വായ്പ ഇത്തവണ കേരളത്തിന്റെ വായ്പാ പരിധിയില്‍നിന്ന് ഒഴിവാക്കാൻ കേന്ദ്രം സമ്മതിച്ചു. ഇതേത്തുടര്‍ന്ന്, 2000 കോടി രൂപ കടമെടുക്കാൻ ധനവകുപ്പ് തീരുമാനിച്ചു.

വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥമുള്ള കടപത്രം പുറപ്പെടുവിക്കുമെന്നും ഇതിനുള്ള ലേലം 19-നു നടക്കുമെന്നും ധനവകുപ്പ് അറിയിച്ചു. ഈവര്‍ഷം കിഫ്ബിയും സാമൂഹികസുരക്ഷാകമ്ബനിയും എടുത്തിട്ടുള്ള 3140 കോടി രൂപയുടെ വായ്പ കേരളത്തിന്റെ പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താൻ നേരത്തേ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക