നവ കേരള സദസിന്റെ ചെലവിനായി തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ട നടപടിയില്‍ സര്‍ക്കാരിന് തിരിച്ചടി. പണം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തു. മുൻസിപ്പാലിറ്റി ആക്‌ട് പ്രകാരം പണം അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കാൻ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നവകേരള സദസ്സിന് ഫണ്ട് അനുവദിച്ച്‌ ചെക്കില്‍ ഒപ്പിട്ട നഗരസഭാ സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്ത് പറവൂര്‍ നഗരസഭ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. കൗണ്‍സില്‍ തീരുമാനങ്ങളില്ലാതെ പണം ചെലവഴിക്കാൻ സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കിയതും സ്റ്റേ ചെയ്തു. മുനിസിപ്പല്‍ കൗണ്‍സില്‍ നിയമപ്രകാരം തീരുമാനമെടുത്താല്‍ മാത്രമേ നവകേരള സദസിലേക്കുള്ള സംഭാവന നഗരസഭാ ഫണ്ടില്‍ നിന്ന് ചെലവഴിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നവംബര്‍ 10 നാണ് നവ കേരള സദസ്സ് പരിപാടിക്കായി പണം വിനിയോഗിക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. തനത് ഫണ്ടില്‍ നിന്ന് നിശ്ചിത പണം ചെലവഴിക്കാനാണ് അനുമതി നല്‍കിയത്. അമ്ബതിനായിരം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ചെലവഴിക്കാം. സംഘാടക സമിതി ആവശ്യപ്പെടുന്ന മുറയ്‌ക്ക് പണം നല്‍കാം. ഭരണസമിതിക്കോ സെക്രട്ടറിക്കോ പണം അനുവദിക്കാം എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്.തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെയുണ്ടായ സര്‍ക്കാര്‍ നടപടി ഏറെ വിമര്‍ശനത്തിന് കാരണമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക