തെലങ്കാനയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ഡിസംബര്‍ 7ന് തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞാ ചെയ്യും. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ തുടര്‍ന്നും മുന്നോട്ടുനീങ്ങാന്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

BRS ന്‍റെ 9 വര്‍ഷത്തെ ഭരണത്തിന് വിരാമമിട്ടുകൊണ്ട് 119 അംഗ നിയമസഭയില്‍ 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ വൻ വിജയം നേടിയത്.തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡി സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ശക്തമായ അടിത്തറയാണ് നല്‍കിയിരിയ്ക്കുന്നത്. വെറും 6 വര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍ ചേര്‍ന്ന 56 കാരനായ റെഡ്ഡിയുടെ ഉയര്‍ച്ച വളരെ വേഗത്തിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസ്‌ സംസ്ഥാന ഘടകത്തിന്‍റെ വര്‍ക്കിംഗ് പ്രസിഡന്റും പാര്‍ലമെന്‍റ് അംഗവുമായി അതിവേഗം അദ്ദേഹം ഉയര്‍ന്നു. നിലവില്‍ തെലങ്കാന കോണ്‍ഗ്രസിനെ നയിക്കുന്നത് അദ്ദേഹമാണ്. റെഡ്ഡിയുടെ നേതൃത്വ ശൈലി പ്രശംസയും ഒപ്പം വിമര്‍ശനവും നേടിയിട്ടുണ്ട്. പ്രത്യേകിച്ച്‌ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളെ പരസ്യമായി വിമര്‍ശിക്കാനും അദ്ദേഹം മടി കാട്ടാറില്ല എന്നത് തന്നെ. കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേരുന്നതിനു മുന്‍പ് TDP യില്‍ അംഗമായിരുന്ന അദ്ദേഹം രണ്ട് തവണ എം‌എല്‍‌എയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക