തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ തിങ്കളാഴ്ച്ച ആരംഭിക്കുന്ന 10,11,12 ക്ലാസുകളിലെ അധ്യായനം വൈകുന്നേരം വരെയാക്കാന്‍ തീരുമാനം. ഇത്രനാള്‍ ഉച്ചവരെയായിരുന്നു ക്ലാസുകള്‍. കഴിഞ്ഞ ദിവസത്തെ കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ മാസം 21 മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു. ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ 14നാണ് തുടങ്ങുന്നത്. ഇതും രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കുന്നതും പരിഗണനയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക