ഒണ്‍ലി ഫാന്‍സ്‌ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സ്ഥാപിതമായിട്ട് വര്‍ഷം അഞ്ചു കഴിഞ്ഞിരിക്കുന്നു എങ്കിലും, കൊവിഡെന്ന മഹാമാരി ലോകമെമ്ബാടുമുള്ള മനുഷ്യരെ വീടുകളുടെ നാലുചുവരുകള്‍ക്കുള്ളില്‍ പൂട്ടിയിട്ട കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് ഇതിലേക്ക് വരുമാനാര്‍ത്ഥം സെലിബ്രിറ്റികളുടെ പോലും കുത്തൊഴുക്കുണ്ടായതും, വളരെ പെട്ടെന്ന് തന്നെ ഇത് ആഗോള പ്രസിദ്ധിയാര്‍ജ്ജിക്കുന്നതും. ഇന്ന് ഈ വിര്‍ച്വല്‍ ഉലകം, സെക്സ് വര്‍ക്കര്‍മാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സര്‍മാരും സെലിബ്രിറ്റികളും എല്ലാം തങ്ങളുടെ ആരാധകരുമായി കണക്റ്റ് ചെയ്യാന്‍ പ്രയോജനപ്പെടുത്തുന്ന, അവരുടെ ഒരു മുഖ്യ വരുമാനമാര്‍ഗം കൂടിയായ ഒരു പ്ലാറ്റ് ഫോം ആയി മാറിക്കഴിഞ്ഞിരിക്കുകയാണ്.

2016 നവംബറില്‍ ബ്രിട്ടീഷ് സംരംഭകനായ തിമോത്തി സ്റ്റോക്ക്ലിയാണ് ഒണ്‍ലി ഫാന്‍സ്‌ എന്ന പേരില്‍, പേ വാള്‍ വഴി സുരക്ഷിതമാക്കപ്പെട്ട ഒരു കണ്ടന്റ് ഷെയറിങ് പ്ലാറ്റ്‌ഫോം സ്ഥാപ്പിക്കുന്നത്. ഇങ്ങനെ ഒരു സംവിധാനം തുടങ്ങും മുമ്ബ് സ്റ്റോക്ക്ലിയെ, GlamGirls , Customs4U തുടങ്ങിയ അഡല്‍റ്റ് പെര്‍ഫോമന്‍സ് സൈറ്റുകള്‍ സ്ഥാപിക്കുക വഴി, ‘കിംഗ് ഓഫ് ഹോം മെയ്ഡ് പോണ്‍’ എന്നാണ് ‘ദ ടൈംസ്’ പോലും വിശേഷിപ്പിച്ചിരുന്നത്. സെലിബ്രിറ്റി ക്രിയേറ്റര്‍മാരുടെ കാര്യമായ ചേക്കേറാന്‍ തന്നെയാണ് ഒണ്‍ലി ഫാന്‍സിലേക്ക് കൊറോണക്കാലത്തുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലൈംഗിക തൊഴിലാളികളെ കൊവിഡ് ലോക്ക് ഡൗണുകള്‍ സാരമായി ബാധിച്ചിരുന്നു. ലോകമാകെ അടച്ചിട്ടതിനു പിന്നാലെ വന്ന സാമ്ബത്തിക മാന്ദ്യവും അവരുടെ വ്യാപാരം ഇടിയാന്‍ കാരണമായി. സ്ട്രിപ്പ് ക്ളബ്ബുകളും ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളും അനിശ്ചിതകാലത്തേക്ക് പൂട്ടിയിട്ടതോടെ ഈ തൊഴിലാളികള്‍ പലരും പട്ടിണിയിലാവുന്നു.

അങ്ങനെ ഉപജീവനം മുടങ്ങിയ അവസരത്തിലാണ്, വീണ്ടും സമ്ബാദിച്ചു തുടങ്ങുക എന്ന ലക്ഷ്യത്തോടെ ഇങ്ങനെ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന പലരും കൂട്ടത്തോടെ അന്ന് ആദ്യം കുടിയേറുന്നത് ‘ഡെമണ്‍ ടൈം’ എന്ന പ്ലാറ്റ് ഫോമിലേക്കാണ്. കൊവിഡ് കാരണം തൊഴില്‍ രഹിതരായ സ്ട്രിപ്പര്‍മാരുടെ പാതിരാ ഇന്‍സ്റ്റാഗ്രാം ലൈവ് സ്ട്രീമുകളുടെ ഒരു നെറ്റവര്‍ക്ക് ആണ് ഒണ്‍ലി ഫാന്‍സിനു പുറമെ ബിയോണ്‍സെ പറഞ്ഞ ‘ഡെമണ്‍ ടൈം’ എന്നത്. നഗ്നത സംബന്ധിച്ച പോളിസികള്‍ കാരണം ഡെമണ്‍ ടൈമിന്റെ പല ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലുകളും റദ്ദു ചെയ്യപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക