സ്ത്രീകള്‍ നാല്‍പതുകളിലേക്ക് കടക്കുന്നതോടെ രണ്ടാം യൗവ്വനം ആരംഭിക്കുന്നു എന്നാണ് പറയപ്പെടുന്നത്. വിവാഹത്തിന് മുമ്ബുള്ള സ്വാതന്ത്ര്യങ്ങളിലേക്ക് സ്ത്രീകള്‍ വീണ്ടുമെത്തുന്നത് നാല്‍പതുകളിലാണത്രെ. വിവാഹത്തിന് പിന്നാലെ പ്രസവവും കുട്ടികളുടെ പരിചരണവും എല്ലാമായി സ്ത്രീകള്‍ തങ്ങളുടെ ലൈംഗിക അഭിനിവേശങ്ങള്‍ ഉള്‍പ്പെടെ അടക്കിപ്പിടിക്കാറാണ് പതിവ്. എന്നാല്‍, മക്കള്‍ വളര്‍ന്ന് സ്വന്തം കാര്യങ്ങള്‍ ചെയ്യാൻ പ്രാപ്തരാകുകയും മാറ്റിക്കിടത്താൻ തുടങ്ങുകയും ചെയ്യുന്നതോടെ സ്ത്രീകളിലെ രണ്ടാം യൗവ്വനം തുടങ്ങുകയായി.

കുഞ്ഞുങ്ങളെ സെറ്റിലാക്കി സ്ത്രീകള്‍ നാല്‍പതിലേക്ക് പ്രവേശിക്കുന്നതോടെ ജീവിതം ആസ്വദിക്കാൻ തുടങ്ങുമത്രെ. അത്രയും കാലത്തെ ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി സെക്സില്‍ മുൻകൈയെടുക്കാനൊരുങ്ങുന്ന ഈ കാലയളവില്‍ ആത്മരതിയും ആത്മാഭിമാനവും ഏറ്റുമുട്ടാനൊരുങ്ങും. അതിന് അവളെ സഹായിക്കുന്നതാവട്ടെ ഈസ്ട്രജൻ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകളും നേരവും കാലവും നോക്കാതെയുള്ള ശരീരത്തിന്റെ ഓക്സിറ്റോസിൻ, വാസോപ്രസിൻ ഉത്പാദനങ്ങളുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഐ നീഡ് സെക്സ്’ എന്ന് പങ്കാളിയുടെ മുഖത്ത് നോക്കി പറയാനുള്ള സ്വാതന്ത്ര്യം ഈ ഘട്ടത്തിലാണ് സ്ത്രീകള്‍ ആര്‍ജ്ജിക്കുന്നത്. ഈ തുറന്ന ആവശ്യം പലപ്പോഴും യാഥാസ്ഥിതിക പുരുഷപങ്കാളിക്കേല്‍പ്പിക്കുന്ന പ്രഹരമാണ്. ‘താൻ കണ്ടറിഞ്ഞു തരുന്നതും പോരാഞ്ഞ് വീണ്ടും ആവശ്യങ്ങളോ?’ ദാമ്ബത്യജീവിതത്തിലെ ആദ്യത്തെ ഒരു ദശകം പെണ്ണിനെ സംബന്ധിച്ചിടത്തോളം പലപ്പോഴും തന്റെ ഭര്‍ത്താവിന് അനുവദിച്ചുകൊടുക്കപ്പെട്ട മേല്‍ക്കോയ്മയെ മൗനമായി അംഗീകരിച്ചു ജീവിക്കാനുള്ള കാലങ്ങളായിട്ടാണ് മനഃശാസ്ത്രം പറയുന്നത്. എന്നാല്‍ കാലം കഴിയും തോറും സ്ത്രീ തന്റെ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കുന്നു.

അതിന് പ്രധാനപ്പെട്ട കാരണം മക്കളുടെ സ്വയം പര്യാപ്തതയാണ്. കുട്ടികള്‍ തങ്ങളുടെ കാര്യങ്ങള്‍ സ്വയം ചെയ്യാൻ തുടങ്ങുന്നതുമുതല്‍ മാനസികമായും ശാരീരികമായും അമ്മ സ്വതന്ത്രയാവുന്നു. വസ്ത്രധാരണത്തിലും ശരീരസൗന്ദര്യത്തിലും വ്യക്തിത്വ വികാസത്തിലും സ്ത്രീ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നു. മറ്റുള്ളവരുടെ ആകര്‍ഷണകേന്ദ്രമായി മാറുകയും ചെയ്യുന്നു.

അനുഭവസുഖങ്ങളില്‍ ഏറ്റവും മനോഹരമായതും മഹത്തായതുമായി വാഴ്ത്തപ്പെടുന്ന ഒന്നാണ് സ്പര്‍ശം. ലൈംഗികമായ സ്പര്‍ശങ്ങളില്‍ മടുപ്പുളവാക്കും വിധം ക്ലീഷേകള്‍ അനുഭവപ്പെടുമ്ബോള്‍ പുതിയ സ്പര്‍ശങ്ങളെ സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസമില്ലാതെ അനുവദിച്ചുകൊടുക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. അത്തരം സ്പര്‍ശങ്ങളും, സുഖങ്ങളും തേടിയുള്ള പ്രയാണത്തെയാണ് ‘നോട്ടി ഫോര്‍ട്ടി’ എന്നു പേരിട്ടിരിക്കുന്നത്.

സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ തിരിച്ചറിയാൻ സാധിക്കുന്ന പങ്കാളിക്ക് ആ നാല്‍പതുകളെ അതിമനോഹരമാക്കി മാറ്റാൻ കഴിയും. ശരീരം നിരന്തരം ലാളനകള്‍ ആഗ്രഹിക്കുന്നുണ്ടെന്ന തിരിച്ചറിവില്‍ പെണ്‍ നാല്‍പതുകളെ കൊണ്ടാടാൻ കഴിയുക അവരുടെ ജീവിതപങ്കാളിക്കാണ്. ‘നര തുടങ്ങുന്ന കാലത്തെ ഇളക്കം’ എന്ന് പരിഹസിക്കാതെ സ്ത്രീകളുടെ ഹോര്‍മോണ്‍ വ്യതിയാനങ്ങളെക്കുറിച്ച്‌ കൃത്യമായ ധാരണ ആദ്യം സ്വായത്തമാക്കുക എന്നതാണ് മികച്ചമാര്‍ഗം.

ഫോര്‍പ്ലേകള്‍ ലൈംഗികാസ്വാദനത്തിലെ മുഖ്യഘടകമായി മാറുന്നതും ഈ കാലത്താണ്. ശരീരത്തിന്റെ ഓരോ അണുവിനെയും ത്രസിപ്പിക്കുന്ന, ഓരോ നിമിഷവും ഉണര്‍ത്തിക്കൊണ്ടേയിരിക്കുന്ന ‘റൊമാന്റിക് സെക്സ്’ സജീവമാകുന്നത് പെണ്‍നാല്പതുകളിലാണ്. ശാരീരികമായും മാനസികമായും സ്വാതന്ത്ര്യമനുഭവിക്കുന്നവളുടെ തേജസ്സായി സെക്സ് ഉയര്‍ത്തപ്പെടുന്നു. മാത്രമല്ല, ജീവിതപങ്കാളിയോട് അത്രമേല്‍ സ്നേഹവും വൈകാരികതയും സ്ത്രീ തിരികെ കൊണ്ടുവരുന്നതും അവളുടെ നാല്പതുകളിലാണ്. അതേ സമയം തന്നെ പെണ്ണിന്റെ തുറന്നുകാട്ടലുകളോട് മുഖം തിരിക്കുന്ന ഭര്‍ത്താവിനെ പാടെ തിരസ്‌കരിച്ചുകൊണ്ട് പുതിയൊരു പങ്കാളിയെ തിരഞ്ഞെടുക്കാനും സ്ത്രീ മടിക്കുന്നില്ല.

ഫാമിലി പ്ലാനിങ്ങില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണല്ലോ വന്ധ്യംകരണം. തങ്ങള്‍ പ്ലാൻ ചെയ്ത പ്രകാരം കുട്ടികളായാല്‍ അനവസരത്തില്‍ ഗര്‍ഭധാരണം നടക്കുമോ എന്ന ഭയം ഉണ്ടാവുന്നില്ല. സ്ത്രീയോ പുരുഷനോ ആവട്ടെ വന്ധ്യംകരണത്തിന് വിധേയമാകുന്ന പ്രായവും ഏതാണ്ട് നാല്‍പതിനോടടുത്തായിരിക്കും. അതിന്റെ കാരണം രണ്ടാമത്തെ കുഞ്ഞിന്റെ ലേറ്റ് എൻട്രി ആണ്. മുപ്പത്തിയഞ്ചില്‍ വന്ധ്യംകരണത്തിന് വിധേയമാക്കപ്പെടുന്ന സ്ത്രീ സ്വാഭാവികമായും തന്റെ രണ്ടാമത്തെ പ്രസവത്തോടെയാണ് അത് ചെയ്യുന്നത്. പിന്നീടുളള അഞ്ച് വര്‍ഷം രണ്ടാമത്തെ കുട്ടിയുടെ പരിപാലനത്തിനായി മാറ്റിവെക്കപ്പെടുമ്ബോള്‍ അവളുടെ പ്രയാണം തുടങ്ങുക നാല്‍പതിലായിരിക്കും.

സിനിമ കാണുക, വിനോദയാത്രകള്‍ പോകുക, സംഗീതം ആസ്വദിക്കുക, പൂന്തോട്ടം നിര്‍മിക്കുക, വീട് അലങ്കരിക്കുക, പാചകപരീക്ഷണങ്ങള്‍ ചെയ്യുക, സ്വന്തമായി ബിസിനസ് സംരംഭം തുടങ്ങുക തുടങ്ങി എല്ലാ മേഖലകളെയും എത്തിപ്പിടിക്കാനുള്ള സ്ത്രീയുടെ ത്വര ആരംഭിക്കുന്നതും ഈ നാല്പതിലാണ്. ജീവിതം വര്‍ണാഭമായി അനുഭവപ്പെടുന്നതോടെ, മനസ്സില്‍ സന്തോഷം നിറയുന്നതോടെ ശരീരത്തിലെ ഓക്സിറ്റോസിനും വാസോപ്രസിനും വെറുതെയിരിക്കാനാവില്ല. മനുഷ്യന്റെ ലൈംഗികചോദനകളുടെ സ്റ്റിയറിങ്ങായി വിശേഷിക്കപ്പെടുന്ന ‘ലിബിഡോ’ വേണ്ടതിലധികം തഴച്ചുവളരാനുള്ള സാഹചര്യവും ഇതുമൂലം വന്നുചേരുന്നു.

മാനസികമായും ശാരീരികമായും സാമൂഹികമായുമുള്ള ഘടകങ്ങള്‍ സ്ത്രീയ്ക്ക് അനുകൂലമാകുമ്ബോള്‍ പ്രാഥമിക സെക്സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണും ശരീരത്തിന്റെയും മനസ്സിന്റെയും ഇടനിലക്കാരനായ ഡോപ്പമിനും ആണ് ലിബിഡോയെ നിയന്ത്രിക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമാകുമ്ബോള്‍ ഈ രണ്ട് ഹോര്‍മോണുകളും കൂടി ഹൈപ്പര്‍ സെക്ഷ്വാലിറ്റിയിലേക്ക് നയിക്കുന്നു. തന്റെ പങ്കാളിയില്‍ അത്രയധികം വിശ്വാസവും സ്നേഹവും സ്ത്രീ നല്‍കുമ്ബോള്‍ നേരമോ കാലമോ ഇല്ലാതെയുള്ള ലൈംഗികബന്ധം അവള്‍ ആഗ്രഹിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യുന്നു.

അത്തരം സാധ്യതകള്‍ അടഞ്ഞുപോകുമ്ബോള്‍ ചിലരെങ്കിലും മുൻപിൻ നോക്കാതെയുള്ള വിവാഹേതരബന്ധങ്ങളിലേക്ക് വീണ് പോകാം. ആര്‍ത്തവവിരാമം നാല്‍പതുകളുടെ ആരംഭത്തില്‍ തന്നെ സംഭവിക്കുന്നു എന്ന പഠനം ചൂണ്ടിക്കാണിക്കുന്നത് മുപ്പത്തിയഞ്ച് വയസ്സ് മുതല്‍ തന്നെ സ്ത്രീകള്‍ തങ്ങളുടെ സ്വതന്ത്രലൈംഗികതയെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നു എന്നാണ്. അഞ്ചു കൊല്ലം നേരത്തെ തന്നെ സ്ത്രീകള്‍ എക്സ്പ്ലോറിങ് തിരഞ്ഞെടുക്കുന്നു എന്നര്‍ഥം.

ആര്‍ത്തവവിരാമം സംഭവിക്കുന്നതിനു മുമ്ബേ സ്ത്രീശരീരത്തില്‍ സംജാതമാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെയാണ് ‘പെരിമെനപ്പോസ്’ എന്നുപറയുന്നത്. ഓവറികള്‍ ഈസ്ട്രജൻ ഉത്പാദനത്തിന്റെ അളവ് കുറക്കുന്നു. ഓവറികള്‍ അണ്ഡോത്പാദനം പതിയെ നിര്‍ത്തുന്നു. ലൂബ്രിക്കേഷൻ കുറയുകയും സ്പര്‍ശം, പെനിട്രേറ്റഡ് സെക്ഷ്വല്‍ ഇന്റര്‍കോഴ്സ് തുടങ്ങിയവയോട് താല്‍പര്യമില്ലാതാവുകയും ചെയ്യുന്നു. ആര്‍ത്തവ വിരാമംവരെയുള്ള കാലത്തെയാണ് ‘പെരിമെനപ്പോസ് കാലം’ എന്നു പറയുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ അത്രയും കാലം സ്ഥിരമാണെങ്കില്‍,ടെസ്റ്റോസ്റ്റിറോണിന് ഒരു ഉത്തേജനം ലഭിക്കുന്നത് പോലെയാണ് ഇത്. അവിടെ ശരീരം ഉയര്‍ന്ന അളവിലുള്ള പ്രോജസ്റ്ററോണ്‍, ടെസ്റ്റോസ്റ്റിറോണ്‍ എന്നിവ ഉത്പാദിപ്പിക്കുന്നു. എന്നിരുന്നാലും അണയാൻ പോകുന്ന തിരിയുടെ ആളിക്കത്തലെന്നവണ്ണം ഏറിയുംകുറഞ്ഞുമിരിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഒരു നിശ്ചിതശതമാനം സ്ത്രീകളെയും ഹൈപ്പര്‍ സെക്ഷ്വാലിറ്റിയിലേക്കാണ് നയിക്കുന്നത്.

സ്ത്രീകള്‍ തങ്ങളുടെ നാല്പതുകളിലേക്ക് അടുക്കുമ്ബോള്‍, തങ്ങളോടും പങ്കാളിയോടും വിമോചനബോധം അനുഭവിച്ചേക്കാം. ഇത് അവരുടെ ലൈംഗികതയും പ്രതികരണശേഷിയും ഉയര്‍ത്തുന്നു. അവര്‍ ലൈംഗികത സ്വയം പ്രകടിപ്പിക്കാനും സ്വയം പരിപാലിക്കാനും തുടങ്ങുന്നു. വ്യക്തിപരമായ ലൈംഗികതയെക്കുറിച്ചുള്ള സ്ത്രീകളുടെ സ്വാവബോധം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലമായി നാല്‍പതുകള്‍ മാറുന്നു. അതേ സമയം എല്ലായ്പ്പോഴും ഉയര്‍ന്ന ലിബിഡോ ഉള്ള ഒരാളാണെങ്കില്‍, ഹോര്‍മോണ്‍ വ്യതിയാനം ഒട്ടും ബാധിക്കുന്നുമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക