വായ്പാ കേസില്‍ ഹീരാ കണ്‍സ്ട്രക്ഷൻസ് എം.ഡി അബ്ദുള്‍ റഷീദ് അറസ്റ്റില്‍. എസ്.ബി.ഐയില്‍ നിന്നും 14 കോടി വായ്പ എടുത്ത് വഞ്ചിച്ചുവെന്ന കേസില്‍ ഇ ഡിയാണ് അറസ്റ്റ് ചെയ്തത്.

ഫ്‌ളാറ്റ് സമുച്ചയ നിര്‍മാണത്തിനാണ് 14 കോടി രൂപ വായ്പയെടുത്തിരുന്നത്. എന്നാല്‍ ഫ്‌ളാറ്റുകള്‍ വിറ്റെങ്കിലും വായ്പ തിരിച്ചടച്ചിരുന്നില്ല. അതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ കേസെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കള്ളപ്പണ ഇടപാടില്‍ ഇ.ഡിയുടെ പരിശോധനയും നടന്നിരുന്നു. ഇന്നലെ രാവിലെ ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ രാത്രിവരെ നീണ്ടു. ഇതിന് ശേഷമാണ് അബ്ദുള്‍ റഷീദിനെ അറസ്റ്റ് ചെയ്തത്. ഇന്ന് തന്നെ റഷീദിനെ കലൂരിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക