മലപ്പുറം : പിണറായീ…’ എന്ന വിളിയുമായി മുഖ്യമന്ത്രിയുടെ അടുക്കലേക്ക് ഓടിയെത്തി കുഞ്ഞ്. നവകേരള സദസ്സില്‍ പങ്കെടുക്കാൻ എത്തിയതിന് ഇടയിലാണ് സംഭവമുണ്ടായത്.

സുരക്ഷ ഉദ്യോഗസ്ഥരെ എല്ലാം വകഞ്ഞുമാറ്റിയായിരുന്നു പിണറായി വിജയനെയെ കാണാനുള്ള കുഞ്ഞിന്റെ ഓട്ടം. തന്റെ നേരെ മുന്നില്‍ വന്നുനില്‍ക്കുന്ന ‘കുട്ടി സഖാവിനെ’ കണ്ട് മുഖ്യൻ ചിരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിന്റെ ക്യാപ്റ്റൻ ❤️

Posted by V Sivankutty on Wednesday, November 29, 2023

പിന്നാലെ കുട്ടിക്ക് കൈകൊടുക്കുകയും വിശേഷങ്ങള്‍ തിരക്കുകയുമായിരുന്നു. എന്താണ് ഇയാളുടെ പേരെന്ന് ചോദിച്ചു. കുഞ്ഞ് പേര് പറഞ്ഞതിന് പിന്നാലെ എന്നാല്‍ ഞാൻ പൊയ്ക്കോട്ടെ എന്ന് ചോദിക്കുകയായിരുന്നു. ഓക്കെ ബൈ ബൈ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി കുട്ടിയോട് യാത്ര ചോദിച്ചത്. കേരളത്തിന്റെ ക്യാപ്റ്റൻ എന്ന അടിക്കുറിപ്പില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് വീഡിയോ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക