വിദേശത്തെയും സ്വദേശത്തെയുമായി നിരവധി വിവാഹാഭ്യര്‍ഥനകള്‍ നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ ഇങ്ങനെ ഒരു പ്രപ്പോസല്‍ ഇത് ആദ്യമായിരിക്കും. സംഭവം യുഎസിലാണ്, രണ്ടു പൊലീസുകാര്‍ അറസ്റ്റുചെയ്യുന്നതിനായി മുട്ടുകുത്തിച്ച്‌ വിലങ്ങണിയിക്കാൻ പോകുന്നതിനിടെയാണ് യുവാവ് കാമുകിയെ പ്രൊപ്പോസ് ചെയ്തത്.

എന്നാല്‍ ട്വിസ്റ്റ് അതല്ല, വിവാഹാഭ്യര്‍ഥന തടസപ്പെടുത്താതെ നില്‍ക്കുന്ന പൊലിസുകാരെ കണ്ടപ്പോഴാണ് അറസ്റ്റു രംഗങ്ങള്‍ കാമുകനും പൊലീസുകാരും ചേര്‍ന്നു നടത്തിയ പ്രാങ്കാണെന്ന് കാമുകിയ്ക്കു മനസിലായത്.യുഎസ്, വിസ്കോണ്‍സിൻ ഇ- ക്ലെയര്‍ പോലീസ് കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. “ഒരു ട്രാഫിക് സ്റ്റോപ്പില്‍ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നിങ്ങള്‍ക്കറിയില്ല,” എന്ന ക്യാപ്ഷനോടെയായിരുന്നു പൊലീസ് വീഡിയോ പങ്കുവച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദമ്ബതികള്‍ കാറില്‍ ഇരിക്കുമ്ബോള്‍ പൊലിസ് ഉദ്യോഗസ്ഥൻ അവരുടെ അടുത്തേക്ക് വരികയും, യുവാവിനെ ചോദ്യംചെയ്യുകയും തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.തുടര്‍ന്ന് ഒരു വനിതാ ഉദ്യോഗസ്ഥ വാഹനത്തിന് സമീപമെത്തി യൂവാവിന്റെ പങ്കാളിയോട് കാറില്‍ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. രണ്ടാമത്തെ ഉദ്യോഗസ്ഥൻ യുവതിയോട് സംസാരിക്കുകയും അവര്‍ എവിടെയാണ് താമസിക്കുന്നതെന്ന് ചോദിക്കുകയും ചെയ്യുന്നു. പിന്നീടാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ട്രോയ് ഗോള്‍ഡ്സ്മിഡ് തന്റെ കാമുകിക്ക് മോതിരം നല്‍കി വിവാഹാഭ്യര്‍ത്ഥന നടത്തി, ‘എസ്’ എന്ന മറുപടി കേട്ട ഉടൻ ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും വീഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക