വിനോദ സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയായ ഐസ്ലന്‍ഡ് ഭൂചലന ഭീക്ഷണിക്ക് പണ്ടേ പേരുകേട്ട നാടുകൂടിയാണ്. കഴിഞ്ഞ ദിവസം 12 മണിക്കൂറിനുള്ളില്‍ ഏകദേശം 900 ഭുകമ്ബങ്ങളാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഇപ്പേഴിതാ ഭൂചലനത്തിന്റെ പ്രത്യാഘാതകങ്ങള്‍ രാജ്യത്തെ ആളുകളില്‍ ആശങ്കയും ഭയവും സൃഷ്ടിക്കുകയാണ്.

റോഡുകള്‍ പൊട്ടിമാറി ഗര്‍ത്തങ്ങളാകുന്ന അവസ്ഥയാണ് നിലവില്‍ രാജ്യത്തുള്ളത്. സിനിമകളില്‍ മാത്രം കണ്ടിരുന്ന ഇത്തരം പ്രതിഭാസങ്ങളെ നേരില്‍ കണ്ടതിന്റെ ഞെട്ടലിലാണ് ആളുകള്‍.അതേസമയം അഗ്നിപര്‍വ്വത ഭീഷണയും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന റെയ്ക്ജാനീസ് മേഖലയിലെ മൗണ്ട് കേയ്ലിര്‍, മൗണ്ട് ഫാഗ്രഡസ്ജാല്‍ എന്നീ അഗ്‌നിപര്‍വതങ്ങള്‍ ഭീഷണിയുയര്‍ത്തുന്നവയാണ്. ഐസ്ലന്‍ഡിന്റെ തലസ്ഥാന നഗരമായ റെയ്ക്ജവീക്കിനു തൊട്ടടുത്തുള്ള മേഖലയാണ് റെയ്ക്ജാനീസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന യൂറോപ്യന്‍ ദ്വീപ രാജ്യമായ ഐസ്ലന്‍ഡില്‍ വെറും നാല് ലക്ഷം ജനസംഖ്യ മാത്രമാണുള്ളത്. ജനസംഘ്യയില്‍ മൂന്നില്‍ രണ്ടു ഭാഗവും തലസ്ഥാനമായ റെയ്ക്ജാവിക്കിലും പരിസരപ്രദേശങ്ങളിലുമാണ് ജീവിക്കുന്നത്. ഭൗമപ്ലേറ്റുകളുടെ അതിര്‍ത്തിയായ മിഡ് അറ്റ്ലാന്റിക് റിഡ്ജില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഐസ്ലന്‍ഡില്‍ ഭൂചലനസാധ്യത എപ്പോഴുമുണ്ട്.

രാജ്യത്തിന്റെ ഉപരിതലത്തിനു താഴെ ഭൂഗര്‍ഭ പര്‍വതങ്ങളുമുണ്ട്. ഇവ വടക്കനമേരിക്കന്‍, യൂറേഷ്യന്‍ പ്ലേറ്റുകളെ എപ്പോഴും തമ്മില്‍ അകറ്റാനായി സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടുമിരിക്കുകയാണ്. ഇതിനാലാണ് ഭൂചലന സാധ്യത എപ്പോഴും ഐസ്ലന്‍ഡില്‍ ശക്തമായി നിലനില്‍ക്കുന്നത്.ഭൂചലന പ്രവണത കൂടുതലുള്ളതിനാല്‍, ഇതു സംബന്ധിച്ച വകുപ്പുകളും നെറ്റ്വര്‍ക്കുകളും രക്ഷാസേനകളുമൊക്കെ വളരെ ഊര്‍ജിതമാണ് ഐസ്ലന്‍ഡില്‍.ഇവര്‍ ദുരന്തത്തെച്ചെറുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക