ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്‌ രാസലഹരി വില്‍പന നടത്തിയ യുവതി ഉള്‍പ്പടെ മൂന്നംഗ സംഘം പിടിയില്‍. കൊച്ചി കടവന്ത്രയിലെ ഹോട്ടലില്‍നിന്നാണ് ഇവര്‍ പിടിയിലായത്. ഡിജോ ബാബു, റിജു, മൃദുല എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്നു 19 ഗ്രാം എംഡിഎംഎ, 4.5 ഗ്രാം ഹഷീഷ് ഓയില്‍ എന്നിവയും പിടികൂടി.

ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്‌ രാസലഹരി വില്‍പന നടത്തുന്ന പ്രധാനികളാണ് ഇവര്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. വില്‍പനയ്ക്കായിട്ടാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഡിജോയ്‌ക്കും റിജുവിനുമെതിരെ നേരത്തെയും കേസുണ്ട്. ഇരുവരും ചേര്‍ന്ന് റിക്രൂട്ട്മെന്റ് ഏജൻസി നടത്തുകയും അതില്‍ നാലര കോടിയോളം രൂപ നഷ്ടം സംഭവിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ലഹരിവില്‍പനയിലേക്ക് കടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക