ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസത്തിനായി യു.എസിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം വ‌ര്‍ദ്ധിച്ചെന്ന് ഓപ്പണ്‍ ഡോഴ്സ് റിപ്പോര്‍ട്ട്. 2022-23 അദ്ധ്യയന വര്‍ഷത്തെ കണക്ക് പ്രകാരമാണിത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുൻപന്തിയില്‍. യു.എസിലെ ഒരു ദശലക്ഷത്തിലധികം വിദേശ വിദ്യാര്‍ത്ഥികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യൻ വിദ്യാര്‍ത്ഥികളാണ്.

ഓപ്പണ്‍ ഡോഴ്സ് റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം 268,923 ഇന്ത്യൻ വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി യു.എസില്‍ എത്തിയത്.ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് നേടിയവരുടെ എണ്ണത്തിലും ഇന്ത്യയാണ് മുമ്ബില്‍. പഠന അവസരത്തെക്കുറിച്ചറിയാൻ ഇന്ത്യൻ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് സ്റ്റേറ്റിന്റെന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള എഡ്യുക്കേഷൻ യു.എസ്.എ ഉപദേശക കേന്ദ്രങ്ങളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യു.എസില്‍ പഠിക്കുന്നതിനെക്കുറിച്ച്‌ വിവരങ്ങള്‍ തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ഐ.ഒ.എസ്, ആൻഡ്രോയിഡ് ഡിവൈസുകളില്‍ EducationUSA India ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. സൗജന്യമാണ്. കോളേജ് അപേക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ആപ്പ്ളിക്കേഷനുകളില്‍ ലഭ്യമാണ്. യു.എസില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള വേഗവും എളുപ്പവുമായ ആദ്യപടിയാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://educationusa.state.gov/country/in.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക