മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധിക്ക് കിട്ടിയ ബൊക്കെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഇൻഡോറില്‍ കോണ്‍ഗ്രസ് റാലിക്കിടെയാണ് രസകരമായ സംഭവം. ഇതിന്റെ വീഡിയോ പ്രിയങ്ക തന്നെയാണ് ‘എക്സി’ല്‍ പങ്കുവെച്ചത്.

വേദിയില്‍ നേതാക്കളുമായി ഫോട്ടോയ്ക്ക് പോസുചെയ്യുകയായിരുന്ന പ്രിയങ്കയ്ക്കരിലേക്ക് മറ്റൊരു നേതാവ് ഇടിച്ചുകയറി കടന്നുവരുന്നു. ഇദ്ദേഹത്തിന്റെ കൈയില്‍ ഒരു ബൊക്കെയും ഉണ്ടായിരുന്നു. പ്രിയങ്ക വേഗം അയാളില്‍നിന്ന് ബൊക്കെ സ്വീകരിച്ചു. പിന്നീടാണ് ട്വിസ്റ്റ്. ബൊക്കയില്‍ പൂവില്ല, ഉള്ളില്‍ മുഴുവൻ ‘ശൂന്യത’. ഇതുകണ്ടതോടെ പ്രിയങ്കയ്ക്ക് ചിരിപ്പൊട്ടി. ചുറ്റുംനിന്നവരും ചിരിതുടങ്ങി. ‘ഇതില്‍ ഒന്നും ഇല്ലല്ലോ’ എന്ന മട്ടില്‍ ബൊക്കെ ചൂണ്ടി പ്രിയങ്ക നേതാവിനോട് പറയുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൂവില്ലാത്ത ബൊക്കെയാണ് താൻ നല്‍കിയതെന്നറിഞ്ഞതോട നേതാവും അല്‍പം ചമ്മലോടെ ചിരിയില്‍ പങ്കാളിയായി. തിരഞ്ഞടുപ്പ് ചൂടിനിടെ കിട്ടിയ തമാശ ആയതിനാലാവാം പ്രിയങ്കയ്ക്ക് ചിരി നിര്‍ത്താനും കഴിഞ്ഞില്ല.പക്ഷെ, കാലിബൊക്കെ നല്‍കിയിട്ടും ഒട്ടും കൂസലില്ലാതെ ഫോട്ടോഗ്രാഫറോട് ഒരു പടമെടുത്തുതരാൻ നേതാവ് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. ‘പടമെടുത്തു’, എന്ന മറുപടിയോടെ ഫോട്ടോഗ്രാഫര്‍ അദ്ദേഹത്തെ വേദിയില്‍നിന്ന് പറഞ്ഞയക്കുന്നുമുണ്ട്. എന്നാല്‍ പൂവില്ലാത്ത ബൊക്കെ നല്‍കിയ ആളെപ്പോലെ ഫോട്ടോഗ്രാഫറും അദ്ദേഹത്തെ പറ്റിച്ചു. പൂവുമില്ലാ പടവുമില്ലാ. അതേസമയം, കോണ്‍ഗ്രസിനെതിരെ ബിജെപി സാമൂഹ്യമാധ്യമങ്ങളില്‍ ഇതും പ്രചാരണ ആയുധമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക