ഹോട്ടല്‍മുറികള്‍ ബുക്ക് ചെയ്താല്‍ പല കാര്യത്തിലും നമുക്ക് ആശങ്കകളുണ്ടാകും. അതിന് വൃത്തിയുണ്ടോ? അത് സുരക്ഷിതമാണോ? ബജറ്റ് ഫ്രണ്ട്ലി ആണോ എന്നിങ്ങനെ പോകുന്നു അത്. ഇപ്പോള്‍, പ്രശസ്തമായ ഒരു ഹോട്ടലില്‍ മുറിയെടുത്ത യുവാക്കളെ കാത്തിരുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഷെയര്‍ ചെയ്തപ്പോള്‍ മുതല്‍ ആളുകളെ അമ്ബരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഈ വീഡിയോ. Sachinskvlogs എന്ന യൂസറാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്താണ് ഹോട്ടല്‍ മുറിയില്‍ അവരെത്തും മുമ്ബേ എത്തി തന്റെ സാന്നിധ്യം കൊണ്ട് അവരെ അമ്ബരപ്പിച്ചിരിക്കുന്നത് എന്നല്ലേ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹോട്ടലിന്റെ ബാത്ത്‍റൂമില്‍ ഉണ്ടായിരുന്നത് ഒരു ഉടുമ്ബാണ്.ഒരു വാതിലിന്റെ പിന്നിലായിട്ടാണ് ഉടുമ്ബുള്ളത്. ഒരാള്‍ സംഭവം ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. ഉടുമ്ബിനെ കണ്ടതോടെ ഹോട്ടലിലെത്തിയ അതിഥികള്‍ ഒച്ചയുണ്ടാക്കുന്നതും പരിഭ്രമിച്ചിരിക്കുന്നതായും കാണാം. ഒരാള്‍ ഒരു നീല നിറത്തിലുള്ള ടവ്വല്‍ എടുത്തുകൊണ്ട് അതിനെ പിടികൂടാൻ ശ്രമിക്കുന്നതും കാണാം. എന്നാല്‍, അയാളുടെ ശ്രമങ്ങള്‍ വിജയിച്ചില്ല. ഉടുമ്ബിനെ പിടികൂടാനും സാധിച്ചില്ല. അത് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതും എല്ലാം വീഡിയോയില്‍ കാണുന്നുണ്ട്.

തായ്ലാൻഡിലെ ഈ ഹോട്ടലിന്റെ ബാത്ത്റൂമില്‍ കാണുന്ന ഈ ജീവി ഏതാണ് എന്നും വീഡിയോയുടെ കാപ്ഷനില്‍ ചോദിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. ഇപ്പോഴും ആളുകള്‍ വീഡിയോയ്ക്ക് വിവിധ തരത്തിലുള്ള കമന്റുകള്‍ ഇട്ടുകൊണ്ടിരിക്കയാണ്. എന്നാലും ആ ബാത്ത്റൂമില്‍ എങ്ങനെയാവും ആ ഉടുമ്ബ് കയറിയിരിക്കുക എന്നായിരുന്നു പലരുടേയും സംശയം. എങ്ങനെ യുവാക്കള്‍ ആ മുറിയില്‍ കഴിയും എന്ന് ആശങ്ക പ്രകടിപ്പിച്ചവരും ഉണ്ട്. ആ സമയത്ത് ബാത്ത്‍റൂമിലുണ്ടായിരുന്നത് എന്നാലും ആരായിരിക്കും എന്നും ഒരാള്‍ സംശയം പ്രകടിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക