കാസര്‍കോട്: കൻസ വനിതാ കോളജിന് സമീപം സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ ബസ് തടഞ്ഞ സംഭവം വഴി തിരിച്ച്‌ മതസ്പര്‍ധ വളര്‍ത്താൻ ശ്രമം. ബുര്‍ഖ ധരിക്കാതെ ഹിന്ദു സ്ത്രീകളെ ബസില്‍ കയറാൻ മുസ്‌ലിം സ്ത്രീകള്‍ അനുവദിക്കില്ലെന്നാണ് വീഡിയോ പങ്കു വച്ച്‌ ട്വിറ്ററിലടക്കം പ്രചരിപ്പിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള്‍ അല്ലാഹുവിന്റെ സ്വന്തം നാടെന്ന കുറിപ്പോടെയാണ് പ്രചരണം.

‘ആനന്ദ് നായര്‍’ എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് സംഭവത്തിന്റെ വീഡിയോ അടക്കം പങ്കു വച്ച്‌ തെറ്റിദ്ധാരണ പടര്‍ത്തുന്നത്. പൊതുഗതാഗതം ഉപയോഗിക്കുമ്ബോള്‍ ഇപ്പോള്‍ ഹിന്ദു സ്ത്രീകള്‍ തല മറയ്ക്കണമെന്നായി എന്നും മുഖ്യധാരാ മാധ്യമങ്ങളൊന്നും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു. പോസ്റ്റിനെതിരെ രാഹുല്‍ ഈശ്വര്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട്. ബുര്‍ഖ ഇടാതെ ഹിന്ദു സ്ത്രീകളെ ബസില്‍ കയറ്റില്ലെന്ന് വീഡിയോയില്‍ എവിടെയാണ് പറയുന്നതെന്നും കുറച്ച്‌ കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും രാഹുല്‍ ട്വീറ്റിന് താഴെ കുറിച്ചു. കേരള പൊലീസിനെ ടാഗ് ചെയ്ത് ആള്‍ട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറും രംഗത്തെത്തി. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന അക്കൗണ്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് സുബൈര്‍ കുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശനിയാഴ്ചയാണ് കുമ്ബള-മുള്ളേരിയ കെഎസ്ടിപി റോഡില്‍ ഭാസ്‌കര നഗറില്‍ വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞത്. കോളജിന് മുൻവശം ആര്‍ടിഒ സ്‌റ്റോപ്പ് അനുവദിച്ച്‌ വെയിറ്റിംഗ് ഷെഡ് സ്ഥാപിച്ചിരുന്നെങ്കിലും ബസുകള്‍ നിര്‍ത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞത്.കുമ്ബള ടൗണില്‍ സംഘടിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ റോഡിന് കുറുകെ നിന്ന് ബസുകള്‍ തടയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് വിദ്യാര്‍ഥിനികള്‍ പിരിഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക