മകളുടെ അമ്മായിയമ്മയെയും ഒപ്പം ഒളിച്ചോടിയ പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പദേശിലെ ലഖിംപൂരില്‍ 44 കാരനായ രാംനിവാസ് റാത്തോഡ് എന്നയാളെയും മകളുടെ അമ്മായിയമ്മയായ ആശാറാണിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഒരു ഹോട്ടലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്.

ആശാ റാണിക്ക് ഭര്‍ത്താവും രണ്ടു പെണ്‍മക്കള്‍ ഉള്‍പ്പെടെ മൂന്നുമക്കളുമുണ്ട്. ഭാര്യ മരിച്ച രാത്തോഡിന്റെ മകളെ മെയ് മാസത്തില്‍ ആശാറാണിയുടെ മകന്‍ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിന് ശേഷം റാത്തോഡ് മകളുടെ ഭര്‍തൃവീട്ടില്‍ സ്ഥിരം സന്ദര്‍ശകനായി. ഒടുവില്‍ ആശാ റാണിയുമായി പ്രണയത്തിലാകുകയും ചെയ്തു. ഈ ബന്ധത്തിന് അവരുടെ ബന്ധുക്കളില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് സെപ്റ്റംബര്‍ 23ന് ഇരുവരും ഒളിച്ചോടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആശാറാണിയുടെ ഭര്‍ത്താവ് പരാതി നല്‍കിയതോടെ ഇരുവരേയും പോലീസ് തെരയുകയും ചെയ്തിരുന്നു.വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറയുന്നു. ഈ മാസം ആദ്യം ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വീട്ടില്‍ നിന്ന് ഓടിപ്പോയ ഇവരെ മീററ്റ് ജില്ലയിലെ ഒരു ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക