20 വർഷമായി പാർട്ടിയിലെ സജീവ പ്രവർത്തകനും സിപിഐഎം അമ്പലപ്പുഴയിലെ ജനകീയ മുഖവുമാണ് എസ് ഹാരിസ്.’ പുന്നപ്ര വയലാർ സമരത്തിന്റെ 77 മത് വാർഷിക വാരാചരണത്തിന്റെ ഭാഗമായുള്ള പുഷ്പാർച്ചനയിൽ പങ്കെടുത്ത ശേഷമാണ് പാർട്ടിപ്രവർത്തനം അവസാനിപ്പിച്ചുവെന്ന് കാണിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ്’ . ആറു മാസങ്ങൾക്കു മുൻപ് പഞ്ചായത്ത് അംഗം ധ്യാനസുധനും ഹാരിസും തമ്മിൽ പാർട്ടി ഓഫീസിൽ വച്ച് ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ ഹാരിസിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പിന്നാലെ രണ്ടാഴ്ചയ്ക്ക് മുൻപ് ഏരിയ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. എന്നാൽ ധ്യാനസുധതന് എതിരെ ഒരു നടപടി ഉണ്ടായില്ല. പാർട്ടി നേതൃത്വത്തിന്റേത് ഏകപക്ഷീയ നടപടി എന്നാണ് ഹാരിസിന്റെ ആരോപണം. വിഷയത്തോട് പ്രതികരിക്കാൻ അമ്പലപ്പുഴ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സലാം തയ്യാറായില്ല.

ഒന്നര മാസങ്ങൾക്ക് മുൻപാണ് കുട്ടനാട്ടിൽ രാമങ്കരി പഞ്ചായത്ത് പ്രസിഡണ്ട് രാജേന്ദ്രകുമാർ അടക്കം 150 ഓളം പാർട്ടി അംഗങ്ങൾ സിപിഐഎം വിട്ട് സിപിഐയിൽ ചേർന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക