ഡല്‍ഹി: തിലക് നഗറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതി സ്വിസ് പൗരയെന്ന് പൊലീസ്. സൂറിക്കില്‍നിന്നുള്ള 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് ഡിസിപി പറഞ്ഞു. കേസില്‍ ഗുര്‍പ്രീത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും തമ്മില്‍ നേരത്തെ പരിചയമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗുര്‍പ്രീതില്‍നിന്ന് രണ്ടുകോടി രൂപയും പൊലീസ് കണ്ടെത്തി. ഇന്നലെയാണ് എംസിഡി സ്കൂളിന്‍റെ മതിലിന് സമീപത്തുനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കയ്യുംകാലും ചങ്ങലയില്‍ ബന്ധിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക