ആഴ്ചകൾക്കു മുമ്പ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനത്തിന്റെ എം ഡിയും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരനുമായ വ്യക്തിയെ ട്രിവാൻഡ്രം ക്ലബ്ബിൽ വച്ച് കാശ് ചീട്ട് കളിച്ചതിന് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ദൃശ്യമാധ്യമങ്ങളിൽ ഈ വാർത്തയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുകയും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാക്കുകയും ചെയ്തിരുന്നു. സമാനമായ വീഡിയോ ദൃശ്യങ്ങളാണ് കേരള സ്പീക്ക്സ് ഇപ്പോൾ പുറത്തുവിടുന്നത്.

കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, നഗരസഭയുടെ മുൻ ചെയർമാൻ അടക്കമുള്ള ഏതാനും കൗൺസിലർമാർ എന്നിവരാണ് ദൃശ്യങ്ങളിൽ കാണപ്പെടുന്നത്. ഏതോ ഹൗസ് ബോട്ടിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. ദിവസങ്ങൾക്കു മുമ്പ് നഗരസഭയിലെ ഒരു കൂട്ടം കൗൺസിലർമാർ ഉല്ലാസയാത്ര പോയിരുന്നു. ഇവർക്കൊപ്പം കേരള കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ പാർട്ടിയിലെ ചിലരും, ചില ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. വീഡിയോ ചുവടെ കാണാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമപരമായി ശിക്ഷാർഹം

കേരള ഗെയിമിംഗ് ആക്ട് സെക്ഷൻ 6 പ്രകാരം ശിക്ഷാർഹമായ ഒരു കുറ്റകൃത്യമാണിത്. നാമം മാത്രമായ ശിക്ഷയേ ഉള്ളൂ എങ്കിലും ജനപ്രതിനിധികൾ കാശുവെച്ച് പകിട കളിക്കുന്നത് സാമൂഹ്യമായി തെറ്റായ ഒരു സന്ദേശം നൽകും. ഇത്തരം പ്രവണതകൾ തിരുത്തപ്പെടേണ്ടതാണ്. പൊതുപ്രവർത്തകരും ജനപ്രതിനിധികളുമായവർ ലാഘവ ബുദ്ധിയോടെ നിയമലംഘനം നടത്തുന്നത് ജനാധിപത്യ സംവിധാനത്തിന് കളങ്കമാണ് എന്ന് പറയാതെ വയ്യ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക