കോഴിക്കോട്: നഗരത്തിലെ ഹോട്ടലിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങൾ പകർത്താ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റിൽ. ബംഗാൾ ഉത്തർ ദിനാജ്പുര് ഖൂർഖ സ്വദേശി തുഫൈല് രാജയാണ്(20) അറസ്റ്റിലായത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.

ഹോട്ടലിൽ വൈകിട്ട് ഭർത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയിൽ കയറിയപ്പോൾ ജനലിൽ വെള്ള പേപ്പർ പൊതിഞ്ഞു വച്ചതു കണ്ടു. സംശയം തോന്നിയ പേപ്പർ തുറന്നു നോക്കിയപ്പോൾ ഫോൺ ക്യാമറ തുറന്നു വച്ച നിലയിലായിരുന്നു. ഫോണ് എടുത്തു വിവരം ഹോട്ടൽ ഉടമയെ അറിയിച്ച യുവതി പൊലീസിൽ പരാതി നല്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫറോക്ക് ഇന്സ്പെക്ടർ ജി.ബാലചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് ഫോൺ പരിശോധിച്ചു. തൊഴിലാളിയെ ഹോട്ടലിൽ എത്തി കസ്റ്റഡിയിലെടുത്തു. ഒന്നര മാസം മുന്പ് ഹോട്ടലില് ജോലിക്കെത്തിയതാണ് യുവാവ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക