മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദനം. മുഖ്യമന്ത്രിയുടെ ഗണ്‍മാനും അംഗരക്ഷരും ചേര്‍ന്നാണ് വളഞ്ഞിട്ട് അടിച്ചത്. കെ എസ് യു ജില്ലാ പ്രസിഡന്റ് AD തോമസ് , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തലയില്‍ ഉള്‍പ്പടെ ലാത്തി കൊണ്ട് അടിക്കുകയായിരുന്നു. വീണു കിടന്നിട്ടും വളഞ്ഞിട്ട് അടിച്ചു.

ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനിലായിരുന്നു സംഭവം.തലയ്ക്കു ഗുരുതരമായി പരിക്കേറ്റ എ. ഡി തോമസിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസുകാര്‍ കീഴ്പ്പെടുത്തിയവരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ വാഹനത്തില്‍ നിന്നു ഇറങ്ങി വന്ന് മര്‍ദിക്കുകയായിരുന്നു. ലാത്തികൊണ്ട് തുടരെത്തുടരെ അടിച്ചു. വീണുകിടന്ന കെ എസ് യു പ്രവര്‍ത്തകരുടെ തലയിലും മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ ലാത്തികൊണ്ട് അടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സംഭവത്തിന് പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി എം ജെ ജോബിന്റെ ആലപ്പുഴയിലെ വീടിന് നേരെ ആക്രമണം ഉണ്ടായി. ഒരു സംഘം ആളുകള്‍ വീട് അടിച്ചു തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആലപ്പുഴ കളര്‍കോട് ഉള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ആലപ്പുഴ കൈതവന ജംഗ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് – പൊലീസ് സംഘര്‍ഷം ഉണ്ടായി. നവകേരള സദസില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയുടെ വാഹനം കൈതവന ജംഗ്ഷനിലെത്തിയപ്പോഴായിരുന്നു സംഭവം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക