മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് ക്രൂര കൊലപാതകം പോലീസ് മറച്ചുവെക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം. നിലവിൽ മരങ്ങാട്ടുപള്ളി സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പാലാ പരുമലകുന്ന് സ്വദേശി ജോസ് എന്ന അനി (51) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. അദ്ദേഹത്തിൻറെ മകൻ പ്രദേശത്ത് തടി പണിക്ക് പോകുന്നുണ്ടായിരുന്നു. ഇയാളുടെ പത്ത് ദിവസത്തെ കൂലി ലഭിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂരമായ ഭവനഭേദനത്തിലും കൊലപാതകത്തിലും കലാശിച്ചത്. ജൂൺ 25 ആം തീയതി രാത്രിയിലാണ് ഒരു കുടുംബത്തെ ഒന്നടങ്കം വീട്ടിൽകയറി ആക്രമിക്കുകയും ഗൃഹനാഥനായ ജോസിനെ മഴുവിന് വെട്ടുകയും ചെയ്തത്. ഇയാളുടെ കൈകാലുകൾ ചുറ്റിക യ്ക്ക് അടിച്ചു പല കഷണങ്ങളാക്കി ഒടിക്കുകയും ചെയ്തു. മരങ്ങാട്ടുപള്ളി സിഐയുടെ അനുവാദത്തോടുകൂടി ആണ് തങ്ങൾ എത്തിയിരിക്കുന്നത് എന്നും, പാർട്ടിക്കാരായ അതിനാൽ തങ്ങളോട് ആരും ചോദിക്കില്ല എന്നും അലറിവിളിച്ചു കൊണ്ടാണ് പ്രതികൾ ആക്രമണം അഴിച്ചു വിട്ടത്. കൊല്ലപ്പെട്ട ജോസിൻറെ ഭാര്യക്കും മക്കൾക്കും വെട്ടേറ്റിട്ടുണ്ട്. ഭാര്യ ആക്രമണ സമയത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും പോലീസ് സംഭവ സ്ഥലത്ത് എത്താൻ കൂട്ടാക്കിയില്ല എന്നും അവർ ആരോപണം ഉന്നയിക്കുന്നു.

വാദിയെ പ്രതിയാക്കുന്ന സമീപനം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാദിയെ പ്രതിയാക്കുന്ന സമീപനമാണ് കേസിൽ പോലീസ് കൈക്കൊള്ളുന്നത് എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. സംഭവം നടന്ന് പിറ്റേന്നുതന്നെ ക്രൂരമായി ആക്രമിക്കപ്പെട്ട ജോസിൻറെ മൂത്തമകനെ പ്രതികൾക്ക് നേരെ വധശ്രമം നടത്തി എന്ന് കേസ് ചാർജ് ചെയ്ത് പോലീസ് അറസ്റ്റ് ചെയ്യുകയും, റിമാൻഡ് ചെയ്യുകയും ചെയ്തു. ഏതാനും ദിവസം കഴിഞ്ഞ് ഇളയ മകനെയും കള്ളകേസിൽ പെടുത്തി അറസ്റ്റ് ചെയ്തു റിമാൻഡിൽ ആക്കി. നിലവിൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽതന്നെയാണ്.

ഇവരെ ആക്രമിച്ച സംഘത്തിൽപെട്ട രണ്ടുപേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവർ ഭീഷണിയുമായി ഇന്നലെവരെ പുറത്തു തന്നെ ഉണ്ടായിരുന്നു. ചെറിയ കേസുകൾ പിടിക്കുമ്പോൾ പോലും മാധ്യമങ്ങളെ വിളിച്ച് ആഘോഷമാക്കുന്ന പോലീസ് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അതീവ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ജോസ് ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. കേരളത്തിൻറെ മറ്റുഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതു പോലെ തന്നെ അതിക്രൂരമായ കൊട്ടേഷൻ കൊലപാതകം ഭരണത്തിൻറെ തണലിൽ നടത്തിയവരെ പോലീസ് സംരക്ഷിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് സംഭവം എന്ന് ആക്ഷേപം ഉന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

ഒരു വീട്ടിൽ കയറി മാരകായുധങ്ങളുമായി കുടുംബാംഗങ്ങളെ ഒന്നടങ്കം ആക്രമിക്കുകയും, പരിക്കേറ്റ ആളുകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്യുന്ന ഏറ്റവും നിന്ദ്യമായ പ്രവർത്തനമാണ് പോലീസ് നടത്തിയതെന്നാണ് ആക്ഷേപം ഉയരുന്നത്. പെറ്റി കേസുകൾ പോലും മാധ്യമങ്ങളെ അറിയിച്ച് ആഘോഷപൂർവ്വം കൊണ്ടാടുന്ന പോലീസ് ഈ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിൽ നിന്ന് അതീവ രഹസ്യമായി സൂക്ഷിച്ചതിൽ തന്നെ ദുരൂഹതയുണ്ട്.പെറ്റി കേസുകൾ പോലും മാധ്യമങ്ങളെ അറിയിച്ച് ആഘോഷപൂർവ്വം കൊണ്ടാടുന്ന പോലീസ് ഈ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിൽ നിന്ന് അതീവ രഹസ്യമായി സൂക്ഷിച്ചതിൽ തന്നെ ദുരൂഹതയുണ്ട്.

പ്രതികൾക്ക് സിപിഎം ബന്ധം:

കൊട്ടേഷൻ സംഘത്തിൽപ്പെട്ട ആക്രമിക്കുക സിപിഎമ്മുമായി പ്രത്യക്ഷ ബന്ധമുണ്ട് എന്ന് തന്നെയാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. ഈ ബന്ധമാണ് കേസ് അട്ടിമറിക്കുന്നതിന് ഇവർക്ക് സഹായകരമായത്. ആക്രമണത്തിൽ പരിക്കേറ്റ വാദികളെ പോലും റിമാൻഡ് ചെയ്യുന്ന സാഹചര്യമുണ്ടായത് ഉന്നത സ്വാധീനത്തിന് വ്യക്തമായ തെളിവാണ് എന്നും ആരോപിക്കപ്പെടുന്നു. കൊട്ടേഷൻ സംഘത്തിൽപ്പെട്ട ആക്രമിക്കുക സിപിഎമ്മുമായി പ്രത്യക്ഷ ബന്ധമുണ്ട് എന്ന് തന്നെയാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. ഈ ബന്ധമാണ് കേസ് അട്ടിമറിക്കുന്നതിന് ഇവർക്ക് സഹായകരമായത്. ആക്രമണത്തിൽ പരിക്കേറ്റ വാദികളെ പോലും റിമാൻഡ് ചെയ്യുന്ന സാഹചര്യമുണ്ടായത് ഉന്നത സ്വാധീനത്തിന് വ്യക്തമായ തെളിവാണ് എന്നും ആരോപിക്കപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക