ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച യുവ വ്യവസായിയായ ശേഖര്‍ മിശ്രയ്ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാളെ ഇന്നലെത്തന്നെ തിരിച്ചറിഞ്ഞിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍സ് ഫാര്‍ഗോ എന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്ബനിയുടെ ഇന്ത്യാ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റാണ് ശേഖര്‍ മിശ്ര. ഇയാളെ അറസ്റ്റുചെയ്യാനായി ഡല്‍ഹി പൊലീസിന്റെ ഒരുസംഘം മുംബയില്‍ തുടരുകയാണ്.

ശേഖര്‍ മിശ്ര മുംബയില്‍ തന്നെയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. യാത്രക്കാരിയുടെ പരാതിയെത്തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറുന്നതില്‍ എയര്‍ ഇന്ത്യയ്ക്ക് വീഴ്ച പറ്റിയെന്നും പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ നവംബര്‍ 26നാണ് കര്‍ണാടക സ്വദേശിനിയായ സഹയാത്രിയുടെ ശരീരത്തില്‍ ശേഖര്‍ മിശ്ര മൂത്രമൊഴിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മദ്യലഹരിയില്‍ യുവതിയുടെ സീറ്റിനടുത്തുചെന്നായിരുന്നു ഇങ്ങനെ ചെയ്തത്. അപ്പോള്‍ തന്നെ എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കിയെങ്കിലും ഇത് പൊലീസിന് കൈമാറുന്നത് മനപൂര്‍വം വൈകിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. സംഭവം നടന്ന ദിവസം ജോലിയില്‍ ഉണ്ടായിരുന്ന വിമാന ജീവനക്കാരെയും ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് എയര്‍ ഇന്ത്യ ഡി ജി സി എയ്ക്ക് നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക