തിരുവനന്തപുരം: ഒരു വശം ആകെ തളര്‍ന്നു വര്‍ഷങ്ങളായി കിടപ്പിലായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ശ്രീകാര്യം പാങ്ങപ്പാറ ചിറ്റാറ്റുനട മണിമന്ദിരത്തില്‍ പ്രസന്ന (75) യാണ് മരിച്ചത്. ഭര്‍ത്താവ് സുകുമാരനെ (80) ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. ഭാര്യയെ കൊല ചെയ്ത ശേഷം ഇയാള്‍ കൈത്തണ്ട മുറിച്ചു ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി.

ഇവരുടെ മകന്‍ സുനി ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഇതിനിടെ ആറ്റിങ്ങലില്‍ താമസിക്കുന്ന ഇവരുടെ മകള്‍ കവിത ഇവിടെ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. പക്ഷാഘാതം ബാധിച്ചു കഴിഞ്ഞ അഞ്ചു വര്‍ഷമായി കിടപ്പിലായിരുന്നു പ്രസന്ന. രോഗിയായ ഭാര്യയുടെ ദുരിതം കണ്ട് സഹിക്കവയ്യാതെയാണ് താന്‍ കൊല ചെയ്തതെന്ന് സുകുമാരന്‍ പോലീസിനോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക