കരുവന്നൂർ സഹകരണ ബാങ്ക് ഇടതുമുന്നണിയെ വലിയ പ്രതിസന്ധിയിലാണ് അകപ്പെടുത്തിയിരിക്കുന്നത്. മുന്നണിയിലെ തന്നെ ഏറ്റവും പ്രമുഖ കക്ഷിയായ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ബാങ്ക് തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ടെന്നാണ് ഇപ്പോൾ പൊതു സമൂഹത്തിൽ ഉയർന്നിരിക്കുന്ന ആരോപണം. പാർട്ടിയുടെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ എസി മൊയ്തീൻ, സിപിഎം സംസ്ഥാന സമിതി അംഗവും കേരളബാങ്ക് വൈസ് പ്രസിഡണ്ടുമായ എംകെ കണ്ണൻ ഉൾപ്പെടെയുള്ളവർ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസിൽ സംശയനിഴലിലാണ്.

പൊതുവേദികളിലും, ചാനൽ ചർച്ചകളിലും പാർട്ടിയെ ന്യായീകരിക്കുവാൻ എത്തുന്ന പ്രതിനിധികൾക്ക് പോലും പലപ്പോഴും പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. ഇത് ഇവരെ നില തെറ്റിയ പെരുമാറ്റത്തിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങളും നാം നിരന്തരം കണ്ടിട്ടുണ്ട്. പലപ്പോഴും പ്രകോപിതരായി സിപിഎം പ്രതിനിധികൾ ചർച്ചയിൽ നിന്ന് ഇറങ്ങി പോകുന്നതൊക്കെ പതിവു കാഴ്ചയാണെങ്കിലും വളരെയധികം അധപ്പതിച്ച ഒരു പ്രതികരണമാണ് ഇപ്പോൾ സിപിഎം പ്രതിനിധി ആയുർ ബിജുവിനെ ഭാഗത്തുനിന്ന് ജനം ടിവി ഡിബേറ്റിൽ ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ ജനം ടിവിയിൽ അനിൽ നമ്പ്യാർ അവതാരകനായി എത്തിയ ചർച്ചയിലാണ് സിപിഎം പ്രതിനിധിയുടെ നിർഭാഗ്യകരമായ പ്രതികരണങ്ങൾ ഉണ്ടായത്. ഇരിട്ടി സർവീസ് സഹകരണ ബാങ്കിനെ കുറിച്ച് ആരോപണം ഉന്നയിച്ച ആയുർ ബിജുവിനോട് പോക്കിരിത്തരം പറയരുത് എന്ന് കോൺഗ്രസ് പ്രതിനിധി ഡോ. ജിന്റോ ജോൺ പറഞ്ഞത് അദ്ദേഹത്തിന് പ്രകോപനമായി. തുടർന്ന് അദ്ദേഹം “നീ പോയി നിന്റെ തന്തയുടെ അടുക്കൽ പറയടാ പട്ടി” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അസഭ്യ പ്രയോഗത്തെ തുടർന്ന് അവതാരകനായ അനിൽ നമ്പ്യാർ ബിജുവിനെ ചാനൽ ചർച്ചയിൽ നിന്ന് പുറത്താക്കുകയായിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക