കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രശ്നപരിഹാരത്തിനായി യോഗം ഇന്നു ചേരും. എംവി ഗോവിന്ദന്‍റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കേരള ബാങ്ക് വൈസ് ചെയര്‍മാൻ എം.കെ കണ്ണനും പങ്കെടുക്കുന്നുണ്ട്. സംഭവത്തില്‍ ഇഡി അന്വേഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് യോഗം. പണം നഷ്ടപ്പെട്ടവര്‍ക്ക് തിരികെ നല്‍കി ജനരോഷം തണുപ്പിക്കാനാണ് ശ്രമം.

തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കടക്കം പ്രയോഗിക്കാൻ ഒരു വിഷയമായി വിട്ടുനല്‍കാൻ ആഗ്രഹിക്കുന്നില്ല. സഹകരണമേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ പാര്‍ട്ടിയിലടക്കം ഉയര്‍ന്നുവന്ന എതിര്‍പ്പും സിപിഎം കണക്കാക്കുന്നുണ്ട്.നിലവില്‍ നടക്കുന്ന ഇഡിയുടെ അന്വേഷണം സിപിഎമ്മിലെ ഉയര്‍ന്ന നേതാക്കളിലേക്കെത്താനുള്ള സാധ്യതയും പാര്‍ട്ടി തള്ളി കളയുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള ബാങ്കില്‍ നിന്നും 50 കോടിയോളം രൂപ തട്ടിപ്പിന് ഇരയായവര്‍ക്ക് നല്‍കുന്ന കാര്യം ആലോചനയിലാണ്. ഇക്കാര്യം എം.കെ കണ്ണനും വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും സഹകരണമേഖലയില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക