ജനകീയ പ്രതിരോധ ജാഥയുമായി സംസ്ഥാന പര്യടനം നടത്തുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് പാർട്ടിയുടെ പരമോന്നത പദവിയിൽ എത്തിയശേഷം ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ആദ്യ സംസ്ഥാന പര്യടനം ആണ് ജനകീയ പ്രതിരോധ ജാഥ. യാത്രയിലൂടെ നീളം ബിജെപിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ചും, പിണറായി സർക്കാരിനെ ന്യായീകരിച്ചുമാണ് ഗോവിന്ദൻ മാസ്റ്റർ കടന്നുപോകുന്നത്. സംസ്ഥാന സർക്കാർ ജനകീയ പ്രക്ഷോഭ മൂലം ഉപേക്ഷിച്ച കെ റെയിൽ പദ്ധതിയെയും അദ്ദേഹം വാനോളം പുകഴ്ത്തുന്നുണ്ട്.

എന്നാൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ജാഥയുടെ സ്വീകരണ യോഗത്തിനിടയിൽ നടന്ന ഒരു സംഭവമാണ്. മാസ്റ്ററുടെ പ്രസംഗം കേൾക്കുന്നില്ല എന്ന് വേദിയിൽ നിന്നും സദസ്സിൽ നിന്നും അഭിപ്രായം ഉയർന്നപ്പോൾ മൈക്ക് ഓപ്പറേറ്റർ അദ്ദേഹത്തിന് അടുത്തേക്ക് എത്തുന്നു. മൈക്കിനോട് ചേർന്ന് നിന്ന് സംസാരിക്കണം എന്നാണ് ഓപ്പറേറ്റർ ഗോവിന്ദൻ മാസ്റ്ററോട് ആവശ്യപ്പെടുന്നത്. ആയിരക്കണക്കിന് പ്രസംഗവേദികൾ കീഴടക്കിയ മാസ്റ്റർക്ക് ഇത് പ്രകോപനപരമായി തോന്നുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. തുടർന്ന് മൈക്കിന്റെ സാങ്കേതികവിദ്യയെ കുറിച്ച് അദ്ദേഹം ഒരു ചെറിയ സ്റ്റഡി ക്ലാസും പ്രസംഗത്തിനിടയിൽ നടത്തി. വീഡിയോ ചുവടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

featured image: screen grab Manorama News

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക