തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തൃശ്ശൂര്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. രണ്ടാംപ്രതി ബിജു കരീം, മൂന്നാം പ്രതി ജില്‍സ്, അഞ്ചാം പ്രതി റെജി അനില്‍, എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ വാദം. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യ പ്രതി ടി ആര്‍ സുനില്‍ കുമാറിനെ ക്രൈം ബ്രാഞ്ച് ഇന്ന് ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക