ഭക്ഷണ സാധനങ്ങള്‍ ന്യൂസ്‌പേപ്പറില്‍ പൊതിയരുതെന്ന് FSSAI (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ). രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളോടും ഭക്ഷണ വിതരണക്കാരോടും സാധനങ്ങള്‍ പാക്കുചെയ്യുന്നതിനും വിളമ്ബുന്നതിനും സംഭരിക്കുന്നതിനും പത്രങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നാണ് എഫ്‌എസ്‌എസ്‌ഐ നിര്‍ദ്ദേശിക്കുന്നത്.

എണ്ണയില്‍ വറുത്തെടുക്കുന്ന പല ഭക്ഷ്യവസ്തുക്കളും ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് വെക്കുന്നതിനെയാണ് എഫ്‌എസ്‌എസ്‌ഐ എതിര്‍ത്തിരിക്കുന്നത്. പത്രങ്ങളില്‍ ഉപയോഗിക്കുന്ന മഷിയില്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിവിധ ബയോ ആക്ടീവ് വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഇത് ഭക്ഷണത്തെ മലിനമാക്കുന്നു. ഇത്തരം ആഹാര പദാര്‍ത്ഥങ്ങള്‍ കഴിക്കുമ്ബോള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യുന്നു. പ്രിന്റിംഗ് മഷികളില്‍ ലെഡ്, ഹെവി മെറ്റലുകള്‍ എന്നിവങ്ങനെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അത് ഭക്ഷണത്തിലേക്ക് ഒലിച്ചിറങ്ങുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് എഫ്‌എസ്‌എസ്‌എഐ അറിയിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് റെഗുലേഷന്റെ 2018ലെ ഉത്തരവ് പ്രകാരം ഭക്ഷണ സാധനങ്ങള്‍ പൊതിയാനും സൂക്ഷിക്കാനും ന്യൂസ് പേപ്പര്‍ ഉപയാേഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിരുന്നു. കച്ചവടക്കാര്‍ ഉപഭോക്താക്കളുടെ ക്ഷേമത്തെ മുൻനിര്‍ത്തി ഉത്തരവാദിത്തബോധത്തോടെ ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്ത് നല്‍കേണ്ടതുണ്ടെന്നും എഫ്‌എസ്‌എസ്‌എഐ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക