നൂറുകോടി രൂപയുടെ സ്വത്തുക്കളുണ്ടായിട്ടും ഗ്രാമത്തില്‍ ലളിത ജീവിതം നയിക്കുന്ന വയോധികന്റെ കഥ വൈറലാകുന്നു. സോഷ്യല്‍ മീഡിയ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇദ്ദേഹം വൈറലായത്. തന്റെ മാതൃഭാഷയില്‍ സംസാരിച്ചാണ് ഇദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തിയത്. തന്റെ കൈയ്യിലുള്ള ഓഹരി മൂല്യത്തെപ്പറ്റിയും അനുബന്ധ നിക്ഷേപങ്ങളെപ്പറ്റിയും അദ്ദേഹം വ്യക്തമായി വിവരിക്കുന്നുണ്ട്.രാജീവ് മേഹ്ത എന്ന ഉപയോക്താവാണ് ഇദ്ദേഹത്തിന്റെ വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തത്.

‘അദ്ദേഹത്തിന്റെ കൈവശം 80 കോടിയുടെ ഓഹരിയുണ്ട്. 80 കോടി രൂപയുടെ എല്‍ ആന്‍ഡ് ടി ഓഹരി. 21 കോടി രൂപയുടെ അള്‍ട്രാടെക്ക് സിമന്റ് കമ്ബനിയുടെ ഓഹരി. കര്‍ണാടക ബാങ്കിലെ 1 കോടി രൂപയുടെ ഓഹരിയുമുണ്ട്. ഇപ്പോഴും ലളിത ജീവിതം നയിക്കുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ ഓരോ വര്‍ഷവും ആറ് ലക്ഷം രൂപ ലാഭവിഹിതമായി തനിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കി. ഈ വയോധികന്റെ വെളിപ്പെടുത്തല്‍ കേട്ട് അമ്ബരന്ന് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.” ലാളിത്യത്തിന്റെ ശക്തിയാണിത്,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.”ഇത്രയും ഓഹരികള്‍ കൈവശമുള്ള ലളിത ജീവിതം നയിക്കുന്ന ഒരാളെ കണ്ടതില്‍ സന്തോഷമുണ്ട്,” എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

അതേസമയം വീഡിയോയില്‍ അദ്ദേഹം പറയുന്ന അക്കങ്ങളിലെ ചില പിശകുകളെപ്പറ്റിയും ചിലര്‍ ചൂണ്ടിക്കാട്ടി.” സഹോദരാ, 27000 എല്‍ ആന്‍ഡ് ടി ഷെയര്‍ എന്നാല്‍ എട്ട് കോടി അല്ലേ?,” എന്നൊരാള്‍ കമന്റ് ചെയ്തു.”സംഖ്യകള്‍ കുറച്ച്‌ കൂടി വ്യക്തമായി പറയുക. അദ്ദേഹം പറയുന്നത് ശരിയാണെങ്കില്‍ അദ്ദേഹത്തിന് ലഭിക്കുന്ന ലാഭവിഹിതം ഈ പറഞ്ഞതിനേക്കാള്‍ കൂടുതലാണ്. ഒരു ഗ്രാമത്തില്‍ സ്വസ്ഥ ജീവിതം നയിക്കുന്നതിന് പിന്നെ ഒന്നും ആവശ്യമില്ല,” എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

പണം എങ്ങനെ പ്രായോഗികമായി ഉപയോഗിക്കണം എന്നതിനെപ്പറ്റി സംശയം ചോദിച്ചും നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.” ലളിതമായ ജീവിതം നയിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അദ്ദേഹം തന്റെ സ്വത്ത് ആസ്വദിക്കുന്നുണ്ടോ എന്ന കാര്യം പ്രധാനമാണ്. ആസ്വദിക്കുന്നില്ലെങ്കില്‍ ആ നിക്ഷേപം കൊണ്ട് പിന്നെന്ത് പ്രയോജനമാണുള്ളത്,” എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. ഏകദേശം ഒരു മില്യണ്‍ പേരാണ് ഇതുവരെ വീഡിയോ കണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക