ഓപ്പറേഷൻ ജാഗ്രതയുടെ ഭാഗമായി നടന്ന മിന്നല്‍ പരിശോധനയില്‍ 24 മണിക്കൂറിനിടെ കൊച്ചിയില്‍ 114 പേർ പിടിയില്‍. വധശ്രമം, പോക്സോ അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

ഓപ്പറേഷൻ ജാഗ്രതയുടെ ഭാഗമായി 194 ഇടങ്ങളിലായാണ് പോലീസ് പരിശോധന നടത്തിയത്. തുടർന്നാണ് 24 മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവില്‍ വൻ ക്രിമിനല്‍ സംഘം പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2023 ല്‍ 1359 ലഹരി കേസുകളാണ് കൊച്ചിയില്‍ മാത്രം റിപ്പോർട്ട് ചെയ്തത്. ഇത് വർഷം തോറും വർധിച്ച്‌ വരികയാണ്. നഗരത്തില്‍ ഉയർന്ന് വരുന്ന ക്രിമിനല്‍ കേസുകള്‍ തടയാനായി കർശന പരിശോധനകള്‍ നടത്താൻ തീരുമാനിച്ചതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക