മനോഹരമായ ബീച്ചുകള്‍ക്ക് പുറമേ ഗോവയില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്നാണ് വിലക്കുറവില്‍ ലഭിക്കുന്ന മദ്യം. മദ്യത്തിന് ഇന്ത്യയില്‍ ഏറ്റവും കുറവ് നികുതി ഈടാക്കുന്ന സംസ്ഥാനമാണ് ഗോവ. ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്നതാകട്ടെ കര്‍ണാടകയും.അന്താരാഷ്ട്ര സ്പിരിറ്റ് ആന്റ് വൈന്‍ അസോസിയേഷന്‍ നടത്തിയ കണക്കെടുപ്പലാണ് ഇത് സംബന്ധിച്ച വിവരം ഉള്ളത്.വിസ്‌ക്കി, റം, വോഡ്ക, ജിന്‍ എന്നിവ ഗോവയില്‍ 100 രൂപയ്ക്ക് ലഭിക്കുമ്ബോള്‍ ഡല്‍ഹിയില്‍ 134 രൂപയും കര്‍ണാടകയില്‍ 513 രൂപയുമാണ് വില.ഗോവയില്‍ മദ്യത്തിന് ഈടാക്കുന്ന നികുതി 49 ശതമാനമാണ്. മഹാരാഷ്ട്രയില്‍ 71 ശതമാനമാനവും കര്‍ണാടകയില്‍ അത് 83 ശതമാനവുമാണ്.

വൈനിനും സ്പിരിറ്റിനും 150 ശതമാനത്തിന് മുകളിലാണ് ഇറക്കുമതി ചുങ്കം വരുന്നത്. ഇത് കുറയ്ക്കാന്‍ വിദേശ കമ്ബനികള്‍ നിരന്തരം ആവശ്യം ഉയര്‍ത്തുന്നുണ്ട്.യുകെയുമായും യൂറോപ്യന്‍ യൂണിയനുമായും സ്വതന്ത്ര വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്ത് താരിഫ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനാണ് വിദേശ കമ്ബനികള്‍ ആവശ്യപ്പെടുന്നത്.പ്രാദേശിക നികുതി മൂലം പ്രശസ്ത ബ്രാന്റിലുള്ള സ്‌കോച്ചുകള്‍ക്കും മറ്റും ഡല്‍ഹിയിലും മുംബൈയിലും 20 ശതമാനം വില ഉയരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡല്‍ഹിയില്‍ ഒരു ബോട്ടില്‍ ബ്‌ളാക്ക് ലേബലിന്റെ വില 3,100 രൂപ വരെയാണ്. എന്നാല്‍ മുംബൈലേക്ക് എത്തുമ്ബോള്‍ ഇത് 4000 രൂപയാകും. കൂടിയ നികുതി കാരണം സംസ്ഥാന അതിര്‍ത്തിയിലൂടെയുള്ള മദ്യക്കടത്തും വര്‍ധിക്കുകയാണ്. നിലവില്‍ മദ്യവും പെട്രോളിയവും ജിഎസ്ടിയില്‍ ഉള്‍പ്പെടാത്തത് കൊണ്ടുതന്നെ വിവിധ ചുങ്കത്തിനും നികുതിയ്ക്കുമെല്ലാം കാരണമാകുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കുറഞ്ഞതോടെ മദ്യത്തിനു മേലും പെട്രോളിയും ഉത്പന്നങ്ങളുടെ മേലും കൂടുതല്‍ നികുതി ചുമത്തുക മാത്രമായി സംസ്ഥാനങ്ങള്‍ക്കു മുന്നിലുള്ള മാര്‍ഗം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക