സഹകരണമേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്ബോഴും ഈ ഉറപ്പ് വാക്കുകളില്‍ മാത്രം.കരുവന്നൂര്‍ ബാങ്കിന് 100 കോടിയുടെ സഹായം നല്‍കാനുള്ള 50 സഹകരണ ബാങ്കുകളുടെ കൂട്ടായ തീരുമാനം നടപ്പാകാതെ പോയത് സര്‍ക്കാര്‍ ഉറപ്പുനല്‍കാത്തതിനാലാണ്. 100 കോടിക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കണമെന്നായിരുന്നു 50 സഹകരണ ബാങ്കുകളുടെയും ആവശ്യം.

ഇതിന് സര്‍ക്കാര്‍ തയ്യാറാകാെത വന്നതോടെ കണ്‍സോര്‍ഷ്യം നീക്കം പരാജയപ്പെട്ടു. അത് കരുവന്നൂര്‍ ബാങ്ക് പ്രശ്നം രൂക്ഷമാകുന്നതിലേക്ക് നയിച്ചു. സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപം സുരക്ഷിതമാണെന്ന് പറയുന്നതിന് രൂപവത്കരിച്ച ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡ് ഉറപ്പുനല്‍കുന്ന തുക ഒരുലക്ഷത്തിന്റെ പരിരക്ഷ മാത്രമാണ്. കോടികളുടെ നിക്ഷേപമുണ്ടെങ്കിലും സ്ഥാപനം പൂട്ടുമ്ബോള്‍ കിട്ടുക ഒരുലക്ഷം മാത്രം. ഇത് അഞ്ചുലക്ഷമാക്കാനുള്ള തീരുമാനമുണ്ട്. എന്നാല്‍, ഉത്തരവ് ഇറങ്ങിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഹകരണമേഖലയിലെ ‘ചില്ലിക്കാശുകള്‍’ സുരക്ഷിതമല്ലെന്ന് തെളിയിക്കാനുള്ള ഉദാഹരണങ്ങള്‍ തൃശ്ശൂരിലുണ്ട്. ആറായിരത്തോളം സാധാരണക്കാരുടെ 35 കോടി നിക്ഷേപമുള്ള പുത്തൂര്‍ സഹകരണ ബാങ്ക് പ്രതിസന്ധിയിലായത് 2014 ഡിസംബറില്‍. ഇപ്പോള്‍ ഒൻപതുവര്‍ഷമാകുമ്ബോഴും ഈ ബാങ്കിലെ നിക്ഷേപകരുടെ ചില്ലിക്കാശ് തിരികെ നല്‍കിയിട്ടില്ല. 2014 മുതലുള്ള പലിശയും കൂട്ടുമ്ബോള്‍ തിരികെ കൊടുക്കാനുള്ളത് 55 കോടിയോളമാണ്.

കരുവന്നൂര്‍ ബാങ്കിലെ 5400-ല്‍പ്പരം നിക്ഷേപകര്‍ക്ക് 2021 ജൂലായ് മുതല്‍ തിരികെ നല്‍കിയത് കാലാവധിയായ നിക്ഷേപത്തിന്റെ 10 ശതമാനം മാത്രം. ഈ ബാങ്കിനെ സഹായിക്കാനായി രംഗത്തെത്തിയ ജില്ലയിലെ 50 സഹകരണ ബാങ്കുകളുടെ ചുവടുവെപ്പ് നിരുത്സാഹപ്പെടുത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ നടപടി കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്നതിേലക്കാണ് നയിച്ചത്.

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ വളര്‍ച്ചയ്ക്കായുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കെതിരായ നീക്കത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പറയുന്നു.1984-ല്‍ പ്രത്യേക നിയമത്തിലൂടെ നിലവില്‍വന്നതാണ് മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍. ഇപ്പോഴാണ് ഇവ കേന്ദ്രസഹകരണവകുപ്പിന്റെ കീഴിലായത്. മുൻപ് കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിലായിരുന്നു. രാജ്യത്തിപ്പോള്‍ 4000-ത്തില്‍പ്പരം മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുണ്ട്. കേരളത്തിലും ഇവ വ്യാപകമാകുകയാണ്. 40 മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളാണ് കേരളത്തിലുള്ളത്. ഇവയില്‍ മിക്കവയും തുടങ്ങിയത് പത്തുവര്‍ഷത്തിനു മുന്നേയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക