ജവാനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. കൊല്ലം കടയ്‌ക്കല്‍ ചാണപ്പാറയിലാണ് സംഭവം. പട്ടാളക്കാരനെ മര്‍ദ്ദിച്ചതിന് ശേഷം മുതുകില്‍ പിഎഫ്‌ഐ എന്നെഴുതുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. ഇന്ത്യൻ സൈന്യത്തിന്റെ രാജസ്ഥാനിലുള്ള ഇലക്‌ട്രോണിക്സ് ആൻഡ് മെക്കാനിക്കല്‍ (EME) കേഡറില്‍ ജോലി ചെയ്യുന്ന ഹല്‍വീല്‍ ഷൈനാണ് മര്‍ദ്ദനമേറ്റത് .രണ്ട് പേര്‍ ചേര്‍ന്ന് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിറകില്‍ നിന്ന് ചവിട്ടിയതിന് ശേഷം സെല്ലോ ടേപ്പ് ഉപയോഗിച്ച്‌ കൈകള്‍ വരിഞ്ഞുകെട്ടിയാണ് ജവാനെ മര്‍ദ്ദിച്ചത്. ഇതിന് ശേഷം ഇരുവരും കടന്നുകളയുകയായിരുന്നു. പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെത്തി പരാതി നല്‍കുമെന്ന് ജവാൻ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക