വര്‍ക്കലയില്‍ അമ്മക്കൊപ്പം സ്കൂട്ടിയില്‍ സഞ്ചരിച്ച പത്തു വയസുകാരൻ ബസിടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ മഹേഷ് അറസ്റ്റിൽ. കല്ലമ്ബലം പുതുശ്ശേരിമുക്ക് കരിക്കകത്തില്‍ പണയില്‍ വീട്ടില്‍ മുഹമ്മദ് ഷായുടെയും താഹിറയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായ മുഹമ്മദ് ഫര്‍ഹാൻ(10) ആണ് മരിച്ചത്. ബസ്സിനടിയില്‍ വീണ പത്തുവയസ്സുകാരനായ ഫര്‍ഹാന്റെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
അപകടം നടന്നയുടൻ ബസ് ഉപേക്ഷിച്ച് ജീവനക്കാര്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഡ്രൈവര്‍ മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് നാലേകാലോടെ വര്‍ക്കല ആയൂര്‍വേദ ആശുപത്രിക്ക് സമീപത്താണ് അപകടം നടന്നത്. മാതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത ബസ്സ് ഇവരെ ഇടിച്ചു തെറിപ്പിച്ചത്. നരഹത്യക്കാണ് പൊലീസ് കേസ്സെടുത്തിട്ടുള്ളത്.ഇയാളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി.