ബസുകളില്‍ പരസ്യം വിലക്കിയതിലൂടെ കെഎസ്‌ആര്‍ടിസിക്ക് നഷ്ടം വര്‍ഷത്തില്‍ 36 കോടി. ശമ്ബളം നല്‍കാന്‍ വിഷമിക്കുന്ന കോര്‍പറേഷന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായി. കെയുആര്‍ടിസി ഉള്‍പ്പെടെ 3600ഓളം ബസുകളിലാണ് പരസ്യം നല്‍കിയിരുന്നത്.

ഇതിലൂടെ മാസം മൂന്നുകോടിരൂപ ലഭിച്ചിരുന്നു. വെള്ളിയാഴ്ചയാണ് സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി ബസുകളില്‍ പരസ്യം വിലക്കിയത്. കഴിഞ്ഞവര്‍ഷം 13.5 കോടിയാണ് പരസ്യത്തിലൂടെ കെഎസ്‌ആര്‍ടിസിക്ക് ലഭിച്ചത്. അതിനുമുമ്ബ് 1.8 കോടിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021ല്‍ കെഎസ്‌ആര്‍ടിസി മാര്‍ക്കറ്റിങ് വിഭാഗം രൂപീകരിച്ചു. പരസ്യം സ്വന്തമായി പതിക്കാനും കാലാവധി കഴിഞ്ഞ പരസ്യം ഒഴിവാക്കാനും തുടങ്ങി. ഇതിലൂടെ വരുമാനം വലിയതോതില്‍ വര്‍ധിച്ചു. ഗ്രാമവണ്ടി പദ്ധതിയെയും വിധി ബാധിക്കും. ബസില്‍ പരസ്യം നല്‍കി സ്പോണ്‍സറെ കണ്ടെത്താനായിരുന്നു പല തദ്ദേശസ്ഥാപനവും ആലോചിച്ചത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക