തൃശ്ശൂര്‍: അഭിഭാഷകനെ ഓഫീസില്‍ അതിക്രമിച്ച്‌ കയറി പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.തൃശ്ശൂരിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ പി.കെ സുരേഷ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്. അയ്യന്തോളില്‍ കോടതിക്ക് സമീപം വീടിനോട് ചേര്‍ന്നുള്ള ഓഫീസിലെത്തിയാണ് അഭിഭാഷകനു നേരെ ആക്രമണമുണ്ടായത്.

അക്രമി ഓഫീസിനകത്ത് കയറി അഭിഭാഷക‍ന്‍റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്താന്‍ ശ്രമിച്ചു. അഭിഭാഷകന്‍ ഓഫീസില്‍ നിന്നും ഉടന്‍ പുറത്ത് കടന്നതിനാല്‍ വന്‍ അപകടത്തില്‍ നിന്നും കഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. അക്രമണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് അഭിഭാഷകന്‍ ആരോപിക്കുന്നു ചാലക്കുടി സ്വദേശി രാധാകൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക