ഓണം ബംമ്ബര്‍ അടിച്ചതിന് പിന്നാലെ സഹായം ആവശ്യപ്പെട്ട് വരുന്നവരെ കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ് ഓണം ബംമ്ബര്‍ ഒന്നാം സമ്മാനം നേടിയ അനൂപ്. വീട്ടില്‍ തന്നെ അന്വേഷിച്ച്‌ നിരന്തരം ആളുകള്‍ വരികയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുന്നത് മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് അനൂപ് പറയുന്നത്. ഈ വാര്‍ത്തകളെല്ലാം തന്നെ കേരളത്തിലെ മാധ്യമങ്ങളില്‍ വന്നതുമാണ്.

ഇപ്പോഴിതാ അനൂപിന്റെ ഈ അവസ്ഥ ബിബിസിയിലും വാര്‍ത്തയായിരിക്കുകയാണ്. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും തനിക്ക് കഴിയുന്നില്ലെന്നും വീട് മാറിപോകാന്‍ ആലോചിക്കുകയാണെന്നും അനൂപ് പറയുന്നുണ്ട്. India jackpot winner fed up with requests for help എന്ന തലക്കെട്ടിലാണ് അനൂപിന്റ വാര്‍ത്ത ബിബിസി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ബിബിസിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച്‌ വാര്‍ത്തയുടെ ലിങ്കിന് താഴെ വിദേശികളും കമന്റുകളുമായി എത്തിയിരിക്കുകയാണ്. ലോട്ടറി അടിച്ചത് രഹസ്യമാക്കി വെയ്ക്കണമായിരുന്നുവെന്ന് പലരും പറയുമ്ബോള്‍ തങ്ങളുടെ അക്കൗണ്ട് നമ്ബര്‍ തരാമെന്ന് പറയുന്നവരും കുറവല്ല. അതേസമയം മണി മാനേജ്മെന്റെ പഠിക്കു എന്ന് അനൂപിനെ ഉപദേശിക്കുന്ന കമന്റുകളും പോസ്റ്റിനടിയിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക