ആന്ധ്രയിലെ രാജമഹേന്ദ്രവാരം സെൻട്രല്‍ ജയിലില്‍ തടവിലുള്ള ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെ സന്ദര്‍ശിക്കാൻ അനുവാദം ചോദിച്ച്‌ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ജയിലധികൃതര്‍ക്ക് അപേക്ഷ നല്‍കി. അനുവാദം കിട്ടിയാല്‍ സൂപ്പര്‍ സ്റ്റാര്‍ ഇന്ന് ജയിലില്‍ എത്തും. തങ്ങളുടെ ദീര്‍ഘകാല സൗഹൃദം കണക്കിലെടുത്താണ് ഈ സന്ദര്‍ശനമെന്ന് രജനീകാന്തുമായി അടുത്ത വൃത്തങ്ങള്‍ വിശദീകരിക്കുന്നെങ്കിലും സന്ദര്‍ശത്തിന് രാഷ്ട്രീയ പ്രാധാന്യമേറെ.

ചന്ദ്രബാബു നായിഡു ജയിലിലായ ശേഷം മകൻ നാരാ ലോകേഷുമായി രജനീകാന്ത് സംസാരിച്ചിരുന്നു. നായിഡുവിന്റെ ആരോഗ്യവിവരങ്ങളാണ് പ്രധാനമായും തിരക്കിയത്. കഴിഞ്ഞ ജനുവരിയില്‍ രജനീകാന്ത് ഹൈദരാബാദിലെ ജുബിലി ഹില്‍സിലുള്ള വസതിയില്‍ എത്തി നായിഡുവിനെ സന്ദര്‍ശിച്ചതിനു ശേഷമാണ് ആന്ധ്ര രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രജനിയുടെ സന്ദര്‍ശന ശേഷം നായിഡു സ്വന്തമായി രാഷട്രീയ പാര്‍ട്ടിയുള്ള നടൻ പവൻ കല്യാണിനെ കണ്ടു. ബി.ജെ.പിയുമായി സഖ്യനീക്കം നടത്തിയതിനു പിന്നലും പവൻ കല്യാണാണെന്നാണ് സംസാരം. എന്തായാലും ജയിലറായി രജനി അഭിനയിച്ച ‘ജയിലര്‍’ ലോകം മുഴുവൻ ഹിറ്റായതിനു പിന്നാലെ രജനി ജയിലില്‍ എത്തുമെന്ന വാര്‍ത്തയില്‍ കൗതുകവും ഏറെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക