ചെന്നൈ: 1991ല്‍ പുറത്തിറങ്ങിയ ദളപതി എന്ന സിനിമ സൂപ്പര്‍ താരങ്ങളായ രജനീകാന്തും മമ്മൂട്ടിയും ഒന്നിച്ച ചിത്രമായതിനാല്‍ ഇറങ്ങുമ്ബോള്‍ വലിയ വാര്‍ത്തയായിരുന്നു. പിന്നീട് അത് സൂപ്പര്‍ ഹിറ്റായും മാറി. മോഹന്‍ലാലും കമല്‍ഹാസനും ഒന്നിച്ച സിനിമയാണ് മണിരത്നത്തിന്‍റെ ‘ഇരുവര്‍’. അത് സൂപ്പര്‍ ഹിറ്റായിരുന്നു. മോഹന്‍ലാലും വിജയും ഒന്നിച്ച ജില്ലയും സൂപ്പര്‍ ഹിറ്റായിരുന്നു.

പക്ഷെ ഇതുവരെയും മോഹന്‍ലാലിന് രജനീകാന്തുമായി ഒന്നിക്കാന്‍ അവസരം ഉണ്ടായിരുന്നില്ല. രണ്ട് താരാരാധകര്‍ കാത്തിരുന്ന സൂപ്പര്‍ സ്റ്റാര്‍ സംഗമത്തിന് ഇപ്പോഴിതാ ജയിലര്‍ എന്ന ചിത്രം സാക്ഷിയാകുന്നു.മോഹന്‍ലാലും രജനീകാന്തും ആദ്യമായി ജയിലര്‍ എന്ന ചിത്രത്തില്‍ ഒന്നിക്കുമെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് തന്നെയാണ്. ട്വിറ്ററില്‍ മോഹന്‍ലാലിന്‍റെ ഒരു ചിത്രത്തോടൊപ്പമാണ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്റ്റൈലിഷ് ഗെറ്റപ്പിലാണ് മോഹല്‍ലാല്‍. മഞ്ഞനിറത്തില്‍ പ്രിന്‍റുകളുള്ള അരക്കയ്യന്‍ ഷര്‍ട്ടും ഗ്ലാസും കയ്യില്‍ ഒരു ഇടിവളയും മോതിരവിരലില്‍ ഒരു ഇടിയന്‍ മോതിരവും ധരിച്ച മോഹന്‍ലാല്‍ തീര്‍ച്ചയായും ആണത്തമുള്ള ഒരു കഥാപാത്രമായിരിക്കുമെന്ന് ഒറ്റനോട്ടത്തില്‍ അറിയാം. ഒരു അധോലോകനായകനായാണ് മോഹന്‍ലാല്‍ എത്തുന്നതെന്ന് അറിയുന്നു. മുഴുനീള റോളല്ല, പക്ഷെ കഥാഗതിയെ നിര്‍ണ്ണയിക്കുന്ന ഒരു സുപ്രധാന അതിഥി വേഷമാണ് മോഹന്‍ലാലിനെന്ന് ചില വാര്‍ത്തകള്‍ ഉണ്ട്. എന്നാല്‍ മോഹന്‍ലാലിന്‍റെ വേഷത്തെക്കുറിച്ച്‌ ഔദ്യോഗിക അറിയിപ്പുകളൊന്നും എത്തിയിട്ടില്ല.

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കുന്ന സിനിമയാണ് ജയിലര്‍.ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒരു ദേശീയചിത്രമായി റിലീസ് ചെയ്യുകയാണ് ലക്ഷ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക