മംഗളൂരു നഗരത്തിലെ പ്രമുഖ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ മലയാളി ബാങ്ക് മാനേജരുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഗോപു ആര്‍ നായര്‍ ആണ് മരിച്ചത്. കേരളത്തില്‍ യൂണിയൻ ബാങ്കില്‍ മാനേജരായി ജോലി ചെയ്‌തുവരികയായിരുന്നു. ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചതായാണ് പ്രാഥമിക നിഗമനം.

ഇന്നലെ മംഗളൂരുവിലെത്തിയ അദ്ദേഹം ഒരു ഹോട്ടലില്‍ റൂമെടുത്ത് താമസിക്കുകയായിരുന്നു. 11 അടിയോളം താഴ്‌ചയിലായിരുന്നു മൃതദേഹം. നീന്തുന്നതിനിടെ മുങ്ങി മരിച്ചതാകാമെന്നാണ് സംശയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹോട്ടല്‍ മുറിയിലിരുന്ന് മദ്യപിച്ച ശേഷം നീന്തല്‍ കുളത്തില്‍ ഇറങ്ങിയതാകാമെന്നും സംശയിക്കുന്നു. ഇയാളുടെ മുറിയില്‍ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. പാണ്ഡേശ്വര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക