കഴിഞ്ഞ ദിവസം പോര്‍ച്ചുഗീസിലെ ഒരു ഗ്രാമം സാക്ഷിയായത് അപ്രതീക്ഷിതമായ ഒരു സംഭവത്തിനാണ്. ദശലക്ഷക്കണക്കിന് ലിറ്റര്‍ റെഡ് വൈന്‍ ഒഴുകുന്ന കാഴ്ച കണ്ടാണ് ആ ഗ്രാമവാസികള്‍ ഉണര്‍ന്നത്. സാവോ ലോറന്‍കോ ഡോ ബെയ്റോയിലെ ഒരു ഡിസ്റ്റിലറിയില്‍ രണ്ട് കൂറ്റന്‍ വൈന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് അസാധാരണ സംഭവമുണ്ടായത്. അനൈഡ എന്ന ഗ്രാമത്തിലാണ് വീഞ്ഞിന്റെ പുഴ കുത്തിയൊലിച്ചെത്തിയത്.

നീന്തല്‍ക്കുളത്തിലെ വെള്ളത്തിന് തുല്യമായ ഏകദേശം 2.2 ദശലക്ഷം ലിറ്റര്‍ റെഡ് വൈനാണ് തെരുവിലൂടെ ഒഴുകിയത്. റോഡിലെ ഒരു വളവിലൂടെ ചുവന്ന വീഞ്ഞിന്റെ പ്രവാഹംവൈറലായ ഒരു വീഡിയോയില്‍ കാണാം. പ്രദേശത്തെ ഒരു വീടിന്റെ ബേസ്‌മെന്റ് വീഞ്ഞ് പുഴയ്‌ക്ക് അടിയിലായി. വീഞ്ഞ് ശേഖരിക്കാനും വൈന്‍ പുഴയിലിറങ്ങാനും നാട്ടുകാര്‍ മത്സരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഇത് അടുത്തുള്ള നദിയെ മലിനമാക്കുമെന്ന് ആശങ്കയുണ്ടായിരുന്നു, എന്നാല്‍ അത് സംഭവിക്കുന്നതെ തടയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി പ്രാദേശിക അധികാരികള്‍ പറഞ്ഞു.ഡിസ്റ്റിലറി കമ്ബനിയായ ലെവിറ, നാശനഷ്ടങ്ങള്‍ക്ക് ക്ഷമ ചോദിക്കുകയും അസാധാരണമായ അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.

“സംഭവത്തിന്റെ കാരണങ്ങള്‍ അധികാരികള്‍ അന്വേഷിച്ചുവരികയാണ്. ക്ലീനിംഗ്, കേടുപാടുകള്‍ തീര്‍ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണ്, ഈ സാഹചര്യം എത്രയും വേഗം പരിഹരിക്കുമെന്നും
‘കമ്ബനി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക